Galatians 1:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മതാനുഷ്ഠാനത്തില്‍ ഞാന്‍ എന്‍റെ സമകാലികരായ യെഹൂദന്മാരുടെ മുന്‍പന്തിയിലായിരുന്നു; പൂര്‍വികരുടെ പാരമ്പര്യങ്ങള്‍ പാലിക്കുന്നതില്‍ അതീവ നിഷ്ഠയുള്ളവനും ആയിരുന്നു.
Malayalam (ERV) WBTC Bible
ഞാന്‍ യെഹൂദ മതത്തിലെ ഒരു നേതാവായിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എന്‍റെ പ്രായത്തിലുള്ള മറ്റനേകം യെഹൂദരേക്കാള്‍ മെച്ചമായി പ്രവര്‍ത്തിച്ചു. നമ്മുടെ പൂര്‍വ്വികരുടെ പരന്പരാഗതമായ ചട്ടങ്ങള്‍ പിന്തുടരാന്‍ ഞാന്‍ മറ്റാരെക്കാളും ശ്രമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു.
Malayalam 1992 MBSI
എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തില്‍ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തില്‍ അധികം മുതിരുകയും ചെയ്തുപോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ച് എനിക്ക് അത്യന്തം എരിവേറി, ഞാൻ എന്റെ സമപ്രായക്കാരായ യെഹൂദന്മാരിൽ പലരേക്കാളും യെഹൂദമതത്തിൽ അധികം മുന്നേറുകയും ചെയ്തുപോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ദൈവത്തിന്‍റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും എന്‍റെ പിതൃപാരമ്പര്യത്തെക്കുറിച്ച് അത്യന്തം എരിവേറി, എന്റെ സ്വജനത്തില്‍ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തില്‍ അധികം മുതിരുകയും ചെയ്തുപോന്നു.
Malayalam Bible POC-ML 2013
എന്‍െറ വംശത്തില്‍പ്പെട്ട സമപ്രായക്കാരായ അനേകരെക്കാള്‍ യഹൂദമത കാര്യങ്ങളില്‍ ഞാന്‍ മുന്‍പന്തിയിലായിരുന്നു; എന്‍െറ പിതാക്കന്‍മാരുടെ പാരമ്പര്യങ്ങളില്‍ അത്യധികം തീക്‌ഷ്‌ണമതിയുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ പിതൃപാരമ്പര്യങ്ങളിൽ ശുഷ്കാന്തി മൂത്ത്, സമകാലീനരായ എന്റെ ജനങ്ങളെക്കാൾ യെഹൂദാമതത്തിൽ ഞാൻ വളരെ മുന്നേറിക്കൊണ്ടിരുന്നു.