Galatians 1:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[15,16] എന്നാല്‍ ഞാന്‍ ജനിക്കുന്നതിനുമുമ്പുതന്നെ ദൈവം തിരുകൃപയാല്‍ എന്നെ തിരഞ്ഞെടുത്ത് വിജാതീയരോടു സുവിശേഷം പ്രസംഗിക്കുവാന്‍ അവിടുത്തെ പുത്രനെ എനിക്കു വെളിപ്പെടുത്തിത്തന്നു. അങ്ങനെ എന്നെ വിളിച്ചപ്പോള്‍ ഉപദേശം തേടി ഞാന്‍ ആരുടെയും അടുക്കല്‍ പോയില്ല.
Malayalam (ERV) WBTC Bible
എന്നാല്‍ ഞാന്‍ ജനിക്കുന്നതിനു മുന്പേ ദൈവത്തിനു എന്നെക്കുറിച്ചു പ്രത്യേകമായ പദ്ധതിയുണ്ടായിരുന്നു. അതിനാല്‍ ദൈവം തന്‍റെ കരുണയാല്‍ എന്നെ വിളിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും എന്റെ ജനനം മുതൽ എന്നെ വേർതിരിച്ചു തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന ദൈവം
Malayalam 1992 MBSI
എങ്കിലും എന്റെ ജനനം മുതല്‍ എന്നെ വേര്‍തിരിച്ചുതന്റെ കൃപയാല്‍ വിളിച്ചിരിക്കുന്ന ദൈവം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും എന്റെ അമ്മയുടെ ഉദരത്തിൽവച്ചു തന്നെ എന്നെ വേർതിരിച്ച് തന്റെ കൃപയാൽ എന്നെ വിളിച്ചിരിക്കുന്ന ദൈവം
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും എന്‍റെ ജനനംമുതല്‍ എന്നെ വേര്‍തിരിച്ച് തന്‍റെ കൃപയാല്‍ വിളിച്ചിരിക്കുന്ന ദൈവം
Malayalam Bible POC-ML 2013
എന്നാല്‍, ഞാന്‍ മാതാവിന്‍െറ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്‍െറ കൃപയാല്‍ അവിടുന്ന് എന്നെ വിളിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, യെഹൂദേതരരോട് സുവിശേഷം പ്രസംഗിക്കേണ്ടതിന് ഞാൻ ജനിക്കുന്നതിനുമുമ്പേതന്നെ എന്നെ നിയമിക്കാനും, അവിടത്തെ കൃപയാൽ എന്നെ അതിനായി നിയോഗിക്കാനും ദൈവത്തിനു പ്രസാദം തോന്നി. അതിനായി ദൈവപുത്രൻ എനിക്കു വെളിപ്പെട്ട ഉടൻതന്നെ ഞാൻ ഒരു മനുഷ്യനോടും വിദഗ്ദ്ധാഭിപ്രായം തേടുകയോ;