Galatians 2:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബിന്‍റെ അടുക്കല്‍നിന്നു വന്ന ഏതാനും പേര്‍ അവിടെ എത്തുന്നതിനുമുമ്പ്, അദ്ദേഹം വിജാതീയ സഹോദരന്മാരോടുകൂടി ഭക്ഷണം കഴിച്ചു വന്നിരുന്നു. എന്നാല്‍ അവര്‍ വന്നുകഴിഞ്ഞ് ആ പതിവു നിറുത്തി അവരില്‍നിന്ന് അകന്നുനിന്നു. എന്തുകൊണ്ടെന്നാല്‍ പരിച്ഛേദനവാദികളെ അദ്ദേഹം ഭയപ്പെട്ടു.
Malayalam (ERV) WBTC Bible
ഇതാണ് സംഭവിച്ചത്. പത്രൊസ് അന്ത്യൊക്ക്യയില്‍ ആദ്യം വന്നപ്പോള്‍ ജാതികളോടു കൂടെ അവന്‍ ഭക്ഷിക്കുകയും ഇടപെടുകയും ചെയ്തു. എന്നാല്‍ യാക്കോബ് അയച്ച ഏതാനും യെഹൂദര്‍ അവിടേക്കു വന്നപ്പോള്‍ പത്രൊസ് ജാതികളോടൊന്നിച്ചുള്ള ഭോജനം നിര്‍ത്തി. പത്രൊസ് ജാതികളുടെ ഇടയില്‍ നിന്നും സ്വയം ഒഴിഞ്ഞു മാറി. എല്ലാ ജാതികളും പരിച്ഛേദന കഴിക്കണം എന്നു വിശ്വസിക്കുന്ന ആ യെഹൂദരെ പത്രൊസിന് ഭയമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു.
Malayalam 1992 MBSI
ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബര്‍ന്നബാസും അവരുടെ കപടത്താല്‍ തെറ്റിപ്പോവാന്‍ ഇടവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാക്കോബിന്റെ അടുക്കൽനിന്ന് ചിലർ വരും മുമ്പെ കേഫാവ് ജാതികളോടുകൂടെ തിന്നു പോന്നു; എന്നാൽ അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു ജാതികളിൽ നിന്നു പിൻവാങ്ങി പിരിഞ്ഞു നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാക്കോബിന്‍റെ അടുക്കല്‍നിന്നു ചിലര്‍ വരുംമുമ്പേ അവന്‍ ജാതികളോടുകൂടെ തിന്നുപോന്നു; അവര്‍ വന്നപ്പോഴോ അവന്‍ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന്‍വാങ്ങി പിരിഞ്ഞുനിന്നു.
Malayalam Bible POC-ML 2013
യാക്കോബിന്‍െറ അടുത്തുനിന്നു ചിലര്‍ വരുന്നതുവരെ അവന്‍ വിജാതീയരോടൊപ്പമിരുന്ന്‌ ഭക്‌ഷിച്ചിരുന്നു. അവര്‍ വന്നുകഴിഞ്ഞപ്പോഴാകട്ടെ, പരിച്‌ഛേദിതരെ ഭയന്ന്‌ അവന്‍ പിന്‍മാറിക്കളഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം, യെഹൂദേതരരോടൊത്തു ഭക്ഷണം കഴിച്ചുവന്ന പത്രോസ്, യാക്കോബിന്റെ അടുക്കൽനിന്ന് ചിലർ വന്നപ്പോൾ, യെഹൂദരെ ഭയന്ന് സ്വയം പിന്മാറുകയും ഭക്ഷണം കഴിക്കാതെ മാറിനിൽക്കുകയും ചെയ്തു.