Galatians 2:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിനോട് ഐക്യപ്പെട്ട് ദൈവത്താല്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെടുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നാം വിജാതീയരെപ്പോലെ ‘പാപികളായി’ ഭവിക്കുന്നു. ഇതിന്‍റെ അര്‍ഥം ക്രിസ്തു പാപത്തിനു കാരണഭൂതനാണെന്നാണോ? ഒരിക്കലുമല്ല.
Malayalam (ERV) WBTC Bible
നാം യെഹൂദര്‍ ക്രിസ്തുവിലേക്കു വന്നത്, ദൈവമുന്പാകെ നീതീകരിക്കപ്പെടാനാണ്. അതിനാല്‍ നാമും പാപികളായിരുന്നു എന്നു വ്യക്തം. ക്രിസ്തു പാപത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതിനു അര്‍ത്ഥമുണ്ടോ? തീര്‍ച്ചയായും ഇല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ക്രിസ്തുവിൽ നീതീകരണം അന്വേഷിക്കയിൽ നാമും പാപികൾ എന്നു വരുന്നു എങ്കിൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരൻ എന്നോ? ഒരുനാളം അല്ല.
Malayalam 1992 MBSI
ഞാന്‍ പൊളിച്ചതു വീണ്ടും പണിതാല്‍ ഞാന്‍ ലംഘനക്കാരന്‍ എന്നു എന്നെത്തന്നേ തെളിയിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ക്രിസ്തുവിൽ നമ്മൾ ദൈവത്താലുള്ള നീതീകരണം അന്വേഷിക്കയിൽ നാമും പാപികൾ എന്നു വരുന്നു എങ്കിൽ ക്രിസ്തു പാപത്തിന്റെ ദാസൻ എന്നോ? ഒരുനാളും അല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ക്രിസ്തുവില്‍ നീതീകരണം അന്വേഷിക്കയില്‍ നാമും പാപികള്‍ എന്നു വരുന്നു എങ്കില്‍ ക്രിസ്തു പാപത്തിന്‍റെ ശുശ്രൂഷക്കാരന്‍ എന്നോ? ഒരുനാളും അല്ല.
Malayalam Bible POC-ML 2013
എന്നാല്‍, ക്രിസ്‌തുവില്‍ നീതീകരിക്കപ്പെടാനുള്ള പരിശ്രമത്തില്‍ത്തന്നെ നമ്മള്‍ പാപികളായി കാണപ്പെട്ടുവെങ്കില്‍ ക്രിസ്‌തു പാപത്തിന്‍െറ ശുശ്രൂഷകനാണോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നമ്മുടെ നീതീകരണത്തിനായി ക്രിസ്തുവിൽ ആശ്രയിക്കുമ്പോൾ നാം പാപികളെന്നു തെളിഞ്ഞാൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരനാകുമോ? ഒരിക്കലുമില്ല!