Galatians 2:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവകൃപ ഞാന്‍ നിരസിക്കുന്നില്ല. യെഹൂദമതനിയമംകൊണ്ട് ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുമെങ്കില്‍ ക്രിസ്തുവിന്‍റെ മരണം വ്യര്‍ഥമാണല്ലോ.
Malayalam (ERV) WBTC Bible
ഈ ദാനം ദൈവത്തില്‍ നിന്നുള്ളതാണ്. ആ ദാനം ഞാന്‍ നിരാകരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍, ന്യായപ്രമാണം നമ്മെ ദൈവമുന്പാകെ നീതീകരിക്കുമായിരുന്നെങ്കില്‍ ക്രിസ്തു നമുക്കു വേണ്ടി മരിക്കേണ്ടി വരുമായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല; ന്യായപ്രമാണത്താൽ നീതി നിലനിൽക്കുന്നു എങ്കിൽ ക്രിസ്തു മരിച്ചത് വെറുതെയല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ദൈവത്തിന്‍റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താല്‍ നീതി വരുന്നു എങ്കില്‍ ക്രിസ്തു മരിച്ചത് വെറുതേയല്ലോ.
Malayalam Bible POC-ML 2013
ദൈവത്തിന്‍െറ കൃപ ഞാന്‍ നിരാകരിക്കുന്നില്ല. നിയമത്തിലൂടെയാണ്‌ നീതികൈവരുന്നതെങ്കില്‍ ക്രിസ്‌തുവിന്‍െറ മരണത്തിനു നീതീകരണമൊന്നുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവകൃപയെ ഞാൻ നിരാകരിക്കുന്നില്ല. നീതീകരണം ന്യായപ്രമാണത്താലാണെങ്കിൽ ക്രിസ്തുവിന്റെ മരണം നിരർഥകമാണ്!”