Galatians 2:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രമാണിമാരെപ്പോലെ കാണപ്പെട്ട അവര്‍ ആരുതന്നെ ആയാലും വേണ്ടില്ല; ഞാന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നുംതന്നെ അവര്‍ നിര്‍ദേശിച്ചില്ല. പുറമേ എങ്ങനെയുള്ളവരാണെന്നു നോക്കിയല്ലല്ലോ ദൈവം വിധിക്കുന്നത്.
Malayalam (ERV) WBTC Bible
പ്രധാനരെന്നു കാണപ്പെട്ട ആള്‍ക്കാര്‍ ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം മാറ്റിയില്ല. (അവര്‍ “പ്രധാനരോ അപ്രധാനരോ” എന്നത് എനിക്കൊരു കാര്യമല്ല. ദൈവത്തിന് എല്ലാവരും സമന്മാരാണ്.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രമാണികളായവരോ അവർ പണ്ടു എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികൾ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.
Malayalam 1992 MBSI
പ്രമാണികളായവരോ അവര്‍ പണ്ടു എങ്ങനെയുള്ളവര്‍ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികള്‍ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മറ്റുള്ളവർ പ്രമാണികൾ എന്ന് പറയുന്നവർ എനിക്ക് ഒന്നും ഗ്രഹിപ്പിച്ചു തന്നിട്ടില്ല. അവർ എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്ക് ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രമാണികളായവരോ അവര്‍ പണ്ട് എങ്ങനെയുള്ളവര്‍ ആയിരുന്നാലും എനിക്ക് ഏതുമില്ല; ദൈവം മനുഷ്യന്‍റെ മുഖം നോക്കുന്നില്ല; പ്രമാണികള്‍ എനിക്ക് ഒന്നും ഗ്രഹിപ്പിച്ചു തന്നിട്ടില്ല.
Malayalam Bible POC-ML 2013
തങ്ങള്‍ എന്തോ ആണെന്നു ഭാവിക്കുന്ന അവരില്‍നിന്ന്‌ എനിക്കു കൂടുതലായി ഒന്നും ലഭിച്ചില്ല. അവര്‍ എന്താണെന്ന്‌ ഞാന്‍ ഗൗനിക്കുന്നേയില്ല. ദൈവം മുഖംനോക്കുന്നവനല്ലല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഭയുടെ നേതൃത്വനിരയിലുള്ളവരെന്നു കരുതപ്പെടുന്ന ആരും ഞാൻ പറഞ്ഞ സന്ദേശത്തോട് ഒന്നുംതന്നെ കൂട്ടിച്ചേർത്തില്ല. അവർ ഏതു നിലയിലുള്ളവർ ആയിരുന്നാലും അവയൊന്നും എനിക്ക് ബാധകവുമല്ല. കാരണം, ദൈവത്തിനു പക്ഷഭേദമില്ലല്ലോ!