Galatians 2:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നേരെമറിച്ച് യെഹൂദന്മാരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല പത്രോസിനെ ഏല്പിച്ചിരിക്കുന്നതുപോലെ, വിജാതീയരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല എന്നെ ദൈവം ഏല്പിച്ചിരിക്കുന്നു എന്ന് അവര്‍ക്കു ബോധ്യമായി.
Malayalam (ERV) WBTC Bible
എന്നാല്‍ ഈ നേതാക്കള്‍, പത്രൊസിനെപ്പോലെ എനിക്കും ഒരു പ്രത്യേക ജോലി നല്‍കിയിട്ടുണ്ടെന്നു കണ്ടു. യെഹൂദരോടു സുവിശേഷം അറിയിക്കുവാനുള്ള ജോലി ദൈവം പത്രൊസിനു നല്‍കി. അതുപോലെ, ജാതികളോട് സുവിശേഷം പ്രസംഗിക്കുവാനുള്ള ജോലി ദൈവം എനിക്കു നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചവൻ ജാതികൾക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ടു
Malayalam 1992 MBSI
നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചതുകൊണ്ടു പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചര്‍മ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നേരേമറിച്ച് പരിച്ഛേദനക്കാരുടെ അപ്പൊസ്തലത്വത്തിനായി പത്രൊസിൽ വ്യാപരിച്ചവനായ ദൈവം ജാതികൾക്കായി എന്നിലും വ്യാപരിച്ചതുകൊണ്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നേരേ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിനായി പത്രൊസിനോടുകൂടെ വ്യാപരിച്ചവന്‍ ജാതികള്‍ക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ട്
Malayalam Bible POC-ML 2013
പരിച്‌ഛേദിതര്‍ക്കുള്ള സുവിശേഷം പത്രോസിന് എന്നതുപോലെ, അപരിച്‌ഛേദിതര്‍ക്കുള്ള സുവിശേഷം എനിക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ മനസ്‌സിലാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ യെഹൂദേതരരോട് സുവിശേഷം പ്രസംഗിക്കാൻ നിയോഗിക്കപ്പെട്ടതുപോലെതന്നെ പത്രോസ് യെഹൂദരോടും സുവിശേഷം അറിയിക്കുന്നു എന്ന് അവർ മനസ്സിലാക്കി.