Galatians 2:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ പ്രത്യേക ചുമതല എന്നെ ഏല്പിച്ചിരിക്കുന്നു എന്നു ബോധ്യമായപ്പോള്‍, സഭയുടെ നെടുംതൂണുകളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും പത്രോസും യോഹന്നാനും എന്‍റെയും ബര്‍നബാസിന്‍റെയും നേരേ സൗഹൃദഹസ്തം നീട്ടി. അങ്ങനെ ഞങ്ങള്‍ വിജാതീയരുടെ ഇടയിലും, അവര്‍ യെഹൂദന്മാരുടെ ഇടയിലും പ്രവര്‍ത്തിക്കുന്നു.
Malayalam (ERV) WBTC Bible
യാക്കോബും പത്രൊസും യോഹന്നാനുമാണ് നേതാക്കളായി കാണപ്പെടുന്നത്. എനിക്കും ഇതിനുള്ള പ്രത്യേക വരം ദൈവം തന്നിട്ടുണ്ടെന്ന് അവര്‍ കണ്ടു. അതിനാല്‍ അവര്‍ എന്നെയും ബര്‍ന്നബാസിനെയും സ്വീകരിച്ചു. “ബര്‍ന്നബാസേ, പൌലൊസേ നിങ്ങള്‍ യെഹൂദര്‍ അല്ലാത്തവരുടെ അടുക്കലേക്ക് പോകണമെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. ഞങ്ങള്‍ യെഹൂദരുടെ അടുത്തേയ്ക്കു പൊയ്ക്കൊള്ളാം” എന്ന് പത്രൊസും യാക്കോബും യോഹന്നാനും പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങൾ ജാതികളുടെ ഇടയിലും അവർ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബർന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു.
Malayalam 1992 MBSI
ദരിദ്രരെ ഞങ്ങള്‍ ഔര്‍ത്തുകൊള്ളേണം എന്നു മാത്രം അവര്‍ പറഞ്ഞു; അങ്ങനെ ചെയ്‍വാന്‍ ഞാന്‍ ഉത്സാഹിച്ചുമിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭരമേല്പിച്ചിരിക്കുന്നു എന്ന് അവർ കാണുകയും എനിക്ക് ലഭിച്ച കൃപ അറിഞ്ഞുംകൊണ്ട് നായകരായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും, ഞങ്ങൾ ജാതികളോടും അവർ പരിച്ഛേദനക്കാരോടും സുവിശേഷം അറിയിക്കുവാൻ പോകേണ്ടതിന് എനിക്കും ബർന്നബാസിനും കൂട്ടായ്മയുടെ വലങ്കൈ തന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങള്‍ ജാതികളുടെ ഇടയിലും അവര്‍ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്‍ തക്കവണ്ണം എനിക്കും ബര്‍ന്നബാസിനും കൂട്ടായ്മയുടെ വലംകൈ തന്നു. ദരിദ്രരെ ഞങ്ങള്‍ ഓര്‍ത്തുകൊള്ളേണം എന്നു മാത്രം അവര്‍ പറഞ്ഞു;
Malayalam Bible POC-ML 2013
നേതൃസ്‌തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്‍െറ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്ന്‌ കണ്ട്‌ തങ്ങളുടെ കൂട്ടായ്‌മയുടെ വലത്തുകരം എനിക്കും ബാര്‍ണ ബാസിനും നീട്ടിത്തന്നു. അങ്ങനെ വിജാതീയരുടെ അടുത്തേക്ക്‌ ഞങ്ങളും പരിച്‌ഛേദിതരുടെ അടുത്തേക്ക്‌ അവരും പോകാന്‍ തീരുമാനമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഭയിലെ അംഗീകൃത നേതൃത്വനിരയിലുള്ള യാക്കോബും പത്രോസും യോഹന്നാനും, എനിക്കു നൽകപ്പെട്ട കൃപയെക്കുറിച്ച് ബോധ്യം വന്നതിനാൽ, ബർന്നബാസിനും എനിക്കും കൂട്ടായ്മയുടെ വലതുകരം തന്നു. ഞങ്ങൾ യെഹൂദേതരരുടെ മധ്യത്തിലേക്കും അവർ യെഹൂദരുടെ മധ്യത്തിലേക്കും പോകാൻ തീരുമാനമെടുത്തു.