Galatians 3:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ‘നിയമം വിശ്വാസത്തില്‍ അധിഷ്ഠിതമല്ല; ധര്‍മശാസ്ത്ര വിധികളെല്ലാം ആചരിക്കുന്നവര്‍ അവയാല്‍ ജീവിക്കും’ എന്നു പറയുന്നുണ്ടല്ലോ.
Malayalam (ERV) WBTC Bible
ന്യായപ്രമാണവും വിശ്വാസവും ഒന്നല്ല; അതു മറ്റൊരു പാതയാണ് ഉപയോഗപ്പെടുത്തുന്നത്. ന്യായപ്രമാണം പറയുന്നു, “ന്യായപ്രമാണാനുഷ്ഠാനത്താല്‍ ജീവന്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവന്‍ ന്യായപ്രമാണം പറയുന്ന കാര്യങ്ങള്‍ ചെയ്യണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ.
Malayalam 1992 MBSI
ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവന്‍ അതിനാല്‍ ജീവിക്കും” എന്നുണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അത് ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അതു ചെയ്യുന്നവന്‍ അതിനാല്‍ ജീവിക്കും” എന്നുണ്ടല്ലോ.
Malayalam Bible POC-ML 2013
നിയമത്തിന്‍െറ അടിസ്‌ഥാനം വിശ്വാസമല്ല; എന്തെന്നാല്‍, അവ അനുഷ്‌ഠിക്കുന്നവന്‍ അവവഴി ജീവിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ന്യായപ്രമാണം വിശ്വാസാധിഷ്ടിതമല്ല, പിന്നെയോ “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.”