Galatians 3:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ അബ്രഹാമിനും അദ്ദേഹത്തിന്‍റെ സന്തതിക്കുമാണ് നല്‌കപ്പെട്ടത്. അനേകം ആളുകള്‍ എന്നര്‍ഥം വരുന്ന ബഹുവചനമല്ല, ഒരാള്‍ എന്ന് അര്‍ഥം ധ്വനിക്കുന്ന ഏകവചനമായ ‘നിന്‍റെ സന്തതിക്കും’ എന്നത്രേ വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത്. ‘നിന്‍റെ സന്തതി’ എന്നു പറയുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്.
Malayalam (ERV) WBTC Bible
ദൈവം അബ്രാഹാമിനോടും അവന്‍റെ സന്തതിയോടും വാഗ്ദാനം ചെയ്തു. “നിന്‍റെ സന്തതികളോടും” എന്നു ദൈവം പറഞ്ഞില്ല. (അത് അനേകം പേരെ അര്‍ത്ഥമാക്കും. എന്നാല്‍ ദൈവം പറഞ്ഞത് എന്തെന്നാല്‍ “നിന്‍റെ സന്തതിയോടും” എന്നാണ്. ഇത് ഒരു വ്യക്തിയെന്നാണ് അര്‍ത്ഥമാക്കുന്നത്. അത് സ്തുവാണ്.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.
Malayalam 1992 MBSI
എന്നാല്‍ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങള്‍ ലഭിച്ചു; സന്തതികള്‍ക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അബ്രഹാമിനും അവന്റെ സന്തതിയ്ക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്ന് അനേകരെക്കുറിച്ചല്ല, എന്നാൽ നിന്റെ സന്തതിയ്ക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അത് ക്രിസ്തു തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അബ്രാഹാമിനും അവന്‍റെ സന്തതിക്കും വാഗ്ദത്തങ്ങള്‍ ലഭിച്ചു; സന്തതികള്‍ക്കും എന്ന് അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അതു ക്രിസ്തു തന്നെ.
Malayalam Bible POC-ML 2013
വാഗ്‌ദാനങ്ങള്‍ ലഭിച്ചത് അബ്രാഹത്തിനും അവന്‍െറ സന്തതിക്കുമായിട്ടാണ്. പലരെ ഉദ്‌ദേശിച്ച് സന്തതികള്‍ക്ക് എന്ന് അതില്‍ പറഞ്ഞിട്ടില്ല; പ്രത്യുത, ഒരുവനെ ഉദ്‌ദേശിച്ച് നിന്‍െറ സന്തതിക്ക് എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ക്രിസ്‌തുവിനെ ഉദ്‌ദേശിച്ചാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബ്രാഹാമിനും അദ്ദേഹത്തിന്റെ സന്തതിക്കും ദൈവം വാഗ്ദാനങ്ങൾ നൽകി; “സന്തതികൾക്ക്” എന്ന് അനേകരെ ഉദ്ദേശിച്ചല്ല നൽകിയത്, മറിച്ച് “നിന്റെ സന്തതിക്ക്,” അതായത്, അദ്ദേഹത്തിന്റെ വംശജൻ എന്നാണ് പറയുന്നത്, അതു ക്രിസ്തുവാണ്.