Galatians 3:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തെന്നാല്‍ ദൈവം നല്‌കുന്ന അവകാശം നിയമത്തെയാണ് ആശ്രയിച്ചിരിക്കുന്നതെങ്കില്‍, അതൊരിക്കലും വാഗ്ദാനത്തെ ആശ്രയിച്ചുള്ളതായിരിക്കുകയില്ല. വാഗ്ദാനംമൂലമാണ് ദൈവം അബ്രഹാമിന് ആ അവകാശം നല്‌കിയത്.
Malayalam (ERV) WBTC Bible
ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ന്യായപ്രമാണം പിന്തുടരുക വഴി നേടാന്‍ കഴിയുമോ? ഇല്ല! ന്യായപ്രമാണാനുസരണത്താല്‍ അക്കാര്യങ്ങള്‍ നമുക്കു ലഭിക്കുമെങ്കില്‍ ദൈവത്തിന്‍റെ വാഗ്ദാനം അത് നമുക്കു തരില്ല. എന്നാല്‍ ദൈവം അബ്രാഹാമിനു കൊടുത്ത വാഗ്ദാനത്തിലൂടെ, തന്‍റെ അനുഗ്രഹങ്ങള്‍ തടസ്സമേതുമില്ലാതെ ദയാപൂര്‍വ്വം കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.
Malayalam 1992 MBSI
അവകാശം ന്യായപ്രമാണത്താല്‍ എങ്കില്‍ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവകാശം ന്യായപ്രമാണം നിമിത്തം വന്നു എങ്കിൽ അത് ഇനിമേൽ വാഗ്ദത്തം നിമിത്തമല്ല വരുന്നത്; എന്നാൽ അബ്രഹാമിനോ ദൈവം അവകാശം വാഗ്ദത്തം നിമിത്തം സൗജന്യമായി നല്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവകാശം ന്യായപ്രമാണത്താല്‍ എങ്കില്‍ വാഗ്ദത്തത്താലല്ല വരുന്നത്; അബ്രാഹാമിനോ ദൈവം അതിനെ വാഗ്ദത്തംമൂലം നല്കി.
Malayalam Bible POC-ML 2013
എന്തെന്നാല്‍, പാരമ്പര്യാവകാശം നിയമത്തില്‍ നിന്നാണു ലഭിക്കുന്നതെങ്കില്‍ അത്‌ ഒരിക്കലും വാഗ്‌ദാനത്തില്‍നിന്നായിരിക്കുകയില്ല. എന്നാല്‍, ദൈവം അബ്രാഹത്തിന്‌ അതു നല്‍കിയതു വാഗ്‌ദാനം വഴിയാണ്‌. പിന്നെന്തിനാണ്‌ നിയമം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവകാശം ന്യായപ്രമാണത്തിനാലാണ് ലഭിക്കുന്നത് എങ്കിൽ അതു വാഗ്ദാനങ്ങളിൽ അധിഷ്ഠിതമല്ല; എന്നാൽ ദൈവം അബ്രാഹാമിന് അത് ഒരു വാഗ്ദാനത്താലാണ് നൽകിയത്.