Galatians 3:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെയെങ്കില്‍ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു.
Malayalam (ERV) WBTC Bible
അപ്പോള്‍ എന്തിനുവേണ്ടിയാണ് ന്യായപ്രമാണം? ജനങ്ങള്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങള്‍ വെളിവാക്കുവാനാണ് ന്യായപ്രമാണം. അബ്രാഹാമിന്‍റെ പ്രത്യേക പിന്തുടര്‍ച്ചാവകാശി വന്നതുവരെ ന്യായപ്രമാണം തുടര്‍ന്നു. ഈ പിന്തുടര്‍ച്ചാവകാശിയെപ്പറ്റിയാണ് ദൈവത്തിന്‍റെ വാഗ്ദാനം. ദൂതന്മാര്‍ വഴിയാണ് ന്യായപ്രമാണം നല്‍കപ്പെട്ടത്. ന്യായപ്രമാണം മനുഷ്യര്‍ക്ക് കൈമാറാന്‍ ദൂതന്മാര്‍ മോശയെ ഇടനിലക്കാരനാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.
Malayalam 1992 MBSI
എന്നാല്‍ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങള്‍ നിമിത്തം കൂട്ടിച്ചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യില്‍ ഏല്പിച്ചതുമത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച അബ്രഹാമിന്റെ സന്തതിവരുവോളം, ന്യായപ്രമാണം ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം അതു ലംഘനങ്ങള്‍ നിമിത്തം കൂട്ടിച്ചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മധ്യസ്ഥന്‍റെ കൈയില്‍ ഏല്പിച്ചതുമത്രേ.
Malayalam Bible POC-ML 2013
വാഗ്‌ദാനം സിദ്‌ധിച്ചവനു സന്തതി ലഭിക്കുന്നതുവരെ പാപങ്ങള്‍ നിമിത്തം നിയമം നല്‍കപ്പെട്ടു. ദൈവദൂതന്‍മാര്‍വഴി ഒരു മധ്യവര്‍ത്തിയിലൂടെ അതു വിളംബരം ചെയ്യപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ എന്തിനാണ് ന്യായപ്രമാണം നൽകുകതന്നെ ചെയ്തത്? ലംഘനങ്ങൾ എന്താണെന്നുള്ളത് വ്യക്തമാക്കാനാണ് ന്യായപ്രമാണം കൂട്ടിച്ചേർക്കപ്പെട്ടത്. ഇത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സന്തതിയുടെ വരവുവരെമാത്രവുമാണ്. ഈ നിയമം ദൂതന്മാരിലൂടെ ഒരു മധ്യസ്ഥന്റെ പക്കൽ ഏൽപ്പിച്ചിട്ടുള്ളതാണ്.