Galatians 3:21 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെയെങ്കില്‍ നിയമം ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ക്കു വിരുദ്ധമാണെന്നോ? ഒരിക്കലുമല്ല; ജീവന്‍ പ്രദാനം ചെയ്യുവാന്‍ കഴിയുന്ന നിയമസംഹിത ഉണ്ടായിരുന്നെങ്കില്‍ അതിലെ അനുശാസനങ്ങള്‍ അനുഷ്ഠിക്കുന്നതിനാല്‍ മനുഷ്യര്‍ ദൈവത്തിന്‍റെ മുമ്പില്‍ കുറ്റമറ്റവരായി തീരുമായിരുന്നല്ലോ.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ക്കെതിരാണ് ഈ ന്യായപ്രമാണം എന്ന് ഇതര്‍ത്ഥമാക്കുന്നുണ്ടോ? ഇല്ല! ജീവന്‍ പ്രദാനം ചെയ്യുന്ന ഒരു ന്യായപ്രമാണം ഉണ്ടെന്നുവരികില്‍ നാം ആ ന്യായപ്രമാണം വഴി ദൈവമുന്പാകെ നീതീകരിക്കപ്പെട്ടേനെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.
Malayalam 1992 MBSI
എന്നാല്‍ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങള്‍ക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാന്‍ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കില്‍ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്ക് വിരോധമോ? ഒരിക്കലും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ നീതി വാസ്തവമായി ആ ന്യായപ്രമാണത്താൽ വരുമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങള്‍ക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാന്‍ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കില്‍ ന്യായപ്രമാണം വാസ്തവമായി നീതിക്ക് ആധാരമാകുമായിരുന്നു.
Malayalam Bible POC-ML 2013
അങ്ങനെയെങ്കില്‍ നിയമം ദൈവത്തിന്‍െറ വാഗ്‌ദാനങ്ങള്‍ക്ക് വിരുദ്‌ധമാണോ? ഒരിക്കലുമല്ല. എന്തെന്നാല്‍, ജീവദായകമായ ഒരു നിയമം നിലവിലുണ്ടായിരുന്നെങ്കില്‍ നീതി തീര്‍ച്ചയായും ആ നിയമം വഴി ഉണ്ടാകുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെയെങ്കിൽ ന്യായപ്രമാണം ദൈവികവാഗ്ദാനങ്ങൾക്ക് എതിരാണോ? ഒരിക്കലും അല്ല. ന്യായപ്രമാണം ജീവൻ പ്രദാനംചെയ്യാൻ കഴിവുള്ളത് ആയിരുന്നു എങ്കിൽ ന്യായപ്രമാണംമുഖേന നീതീകരണം തീർച്ചയായും ലഭ്യമാകുമായിരുന്നു.