Galatians 3:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബ്രഹാമിന്‍റെ അനുഭവം എന്തായിരുന്നു? അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു; ആ വിശ്വാസം നിമിത്തം അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചു എന്നു വേദഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ.
Malayalam (ERV) WBTC Bible
അതേ കാര്യങ്ങളാണു അബ്രാഹാമിനെക്കുറിച്ച് തിരുവെഴുത്തുകളില്‍ പറയുന്നത്, “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ സ്വീകരിച്ചു. അത് അബ്രാഹാമിനെ ദൈവമുന്പാകെ നീതീകരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
Malayalam 1992 MBSI
അബ്രാഹാം ദൈവത്തില്‍ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബ്രാഹാം ദൈവത്തില്‍ വിശ്വസിച്ചു; അത് അവന്നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
Malayalam Bible POC-ML 2013
അബ്രാഹം തന്നെയും ദൈവത്തെ വിശ്വസിച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെയാണ് “അബ്രാഹാം ദൈവത്തിൽ വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കുകയുംചെയ്തത്.”