Galatians 4:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പിതാവിന്‍റെ സ്വത്ത് അവകാശിക്കു ലഭിക്കുമെങ്കിലും, അവന്‍ ശിശുവായിരിക്കുമ്പോള്‍ എല്ലാറ്റിന്‍റെയും ഉടമസ്ഥനാണെങ്കില്‍കൂടി, അടിമയ്‍ക്കു സമനാണ്.
Malayalam (ERV) WBTC Bible
നിങ്ങളോടു ഞാനിതു പറയാന്‍ ആഗ്രഹിക്കുന്നു. അനന്തരാവകാശി ഒരു കുട്ടിയായിരിക്കേ ഒരടിമയില്‍ നിന്നും അവന് ഒരു വ്യത്യാസവുമില്ല. അനന്തരാവകാശി എല്ലാ ഉടമസ്ഥാവകാശവും വഹിക്കുന്നു എന്നതു പ്രശ്നമല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവകാശി സർവ്വത്തിന്നും യജമാനൻ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല,
Malayalam 1992 MBSI
അവകാശി സര്‍വ്വത്തിന്നും യജമാനന്‍ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാള്‍ ഒട്ടും വിശേഷതയുള്ളവനല്ല,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവകാശി മുഴുവൻ സ്വത്തിനും ഉടമയെങ്കിലും ശിശുവായിരിക്കുന്നിടത്തോളം അടിമയേക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവകാശി സര്‍വത്തിനും യജമാനന്‍ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാള്‍ ഒട്ടും വിശേഷതയുള്ളവനല്ല,
Malayalam Bible POC-ML 2013
ഇതാണു ഞാന്‍ വിവക്‌ഷിക്കുന്നത്: പിന്തുടര്‍ച്ചാവകാശി വസ്‌തുവിന്‍െറ ഉടമയാണെന്നിരിക്കിലും, ബാലനായിരിക്കുന്നിടത്തോളംകാലം അടിമയില്‍നിന്നു വിഭിന്നനല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ പറഞ്ഞുവരുന്നത്, അവകാശി ശൈശവഘട്ടത്തിൽ ആയിരിക്കുന്നതുവരെ, സകലത്തിന്റെയും യഥാർഥ ഉടമസ്ഥനെങ്കിലും, പിതൃസ്വത്തിന്മേൽ യാതൊരവകാശവും ഉന്നയിക്കാൻ കഴിയാത്ത ഒരു ദാസനു തുല്യനാണ്.