Galatians 4:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മേല്പറഞ്ഞ കാര്യങ്ങള്‍ ഒരു ഉദാഹരണം എന്ന നിലയില്‍ മനസ്സിലാക്കേണ്ടതാണ്. ആ രണ്ടു സ്‍ത്രീകള്‍ രണ്ട് ഉടമ്പടികളെ പ്രതിനിധാനം ചെയ്യുന്നു.
Malayalam (ERV) WBTC Bible
ഈ സത്യകഥ ഒരു ചരിത്രം നമുക്കു തരുന്നു. ഈ രണ്ടു സ്ത്രീകളും ദൈവവും മനഷ്യനും തമ്മിലുള്ള രണ്ട് നിയമങ്ങളെപ്പോലെയാണ്. സീനായ് മലയില്‍ വച്ച് ദൈവം ചമച്ചു നല്‍കിയ ന്യായപ്രമാണമാണ് ഒന്ന്. ഈ നിയമത്തിനു കീഴുള്ളവര്‍ അടിമകളെപ്പോലെയാണ്. ഹാഗാര്‍ ഈ നിയമം പോലെയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ഒന്നു സീനായ്മലയിൽനിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗർ.
Malayalam 1992 MBSI
ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകള്‍ രണ്ടു നിയമങ്ങള്‍ അത്രേ; ഒന്നു സീനായ്മലയില്‍നിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗര്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു ഉടമ്പടികൾ അത്രേ; ഒന്ന് സീനായ് മലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അത് ഹാഗർ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ സ്ത്രീകള്‍ രണ്ടു നിയമങ്ങള്‍ അത്രേ; ഒന്നു സീനായിമലയില്‍നിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗാര്‍.
Malayalam Bible POC-ML 2013
ആ ലങ്കാരികമായി പറഞ്ഞാല്‍ ഈ സ്‌ത്രീകള്‍ രണ്ട്‌ ഉടമ്പടികളാണ്‌. ഒരുവള്‍ സീനായ്‌മലയില്‍ നിന്നുള്ളവള്‍. അവള്‍ ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു. അവളാണ്‌ ഹാഗാര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ രണ്ട് സ്ത്രീകൾ രണ്ട് ദൈവികഉടമ്പടികളുടെ പ്രതീകങ്ങളാണ്. ഒന്നാമത്തെ സ്ത്രീ ഹാഗർ, അടിമകളായ മക്കളെ പ്രസവിക്കുന്ന, സീനായിമലയുടെ പ്രതീകമാണ്.