Galatians 4:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീനായ്പര്‍വതത്തില്‍വച്ച് നല്‌കപ്പെട്ടതും അടിമത്തത്തിലേക്കു നയിക്കുന്നതുമാണ് അവയിലൊന്ന്; ഹാഗാര്‍ അതിനെ കുറിക്കുന്നു. സീനായ്പര്‍വതം അറേബ്യയിലാണല്ലോ. ഹാഗാര്‍ അറേബ്യയിലെ സീനായ്പര്‍വതമാണ്. അവര്‍ അടിമത്തത്തിലിരിക്കുന്ന ഇന്നത്തെ യെരൂശലേമിന്‍റെയും അവിടത്തെ ജനങ്ങളുടെയും പ്രതീകമാകുന്നു.
Malayalam (ERV) WBTC Bible
അതിനാല്‍ അറേബ്യയിലെ സീനായ് മല പോലെയാണ് ഹാഗാര്‍. അവള്‍ ലൌകീക നഗരമായ യെരൂശലേമിന്‍റെ ചിത്രമാണ്. ഇതൊരു അടിമ നഗരവും അതിലെ നിവാസികള്‍ അടിമകളുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹാഗർ എന്നതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
Malayalam 1992 MBSI
ഹാഗര്‍ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോൾ ഹാഗർ എന്നത് അറബിദേശത്ത് സീനായ് മലയെക്കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അത് തന്റെ മക്കളോടുകൂടെ അടിമത്തത്തിൽ അല്ലോ ഇരിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹാഗാര്‍ എന്നത് അറബിദേശത്തു സീനായിമലയെ കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അതു തന്‍റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നത്.
Malayalam Bible POC-ML 2013
ഹാഗാര്‍ അറേബ്യായിലെ സീനായ്‌മലയാണ്‌. അവള്‍ ഇന്നത്തെ ജറുസലെമിന്‍െറ പ്രതീകമത്ര. എന്തെന്നാല്‍, അവള്‍ തന്‍െറ മക്കളോടൊത്ത്‌ ദാസ്യവൃത്തിചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹാഗർ എന്നത് അറേബ്യയിലെ സീനായി പർവതമാണ് സൂചിപ്പിക്കുന്നത്. അത് ഇപ്പോഴത്തെ ജെറുശലേമിനെ കുറിക്കുന്നു. കാരണം, അവർ അവളുടെ മക്കളോടുകൂടെ ഇപ്പോൾ അടിമത്തത്തിലാണു കഴിയുന്നത്.