Galatians 4:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വേദഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: മക്കളില്ലാത്ത സ്‍ത്രീയേ, സന്തോഷിക്കുക! പ്രസവവേദന അനുഭവിച്ചിട്ടില്ലാത്ത നീ ആനന്ദത്തോടെ ആര്‍പ്പുവിളിക്കുക! എന്തെന്നാല്‍ പരിത്യക്തയുടെ മക്കള്‍ ഭര്‍ത്തൃമതിയുടെ മക്കളെക്കാള്‍ അധികമാണ്.
Malayalam (ERV) WBTC Bible
തിരുവെഴുത്തുകളില്‍ ഇങ്ങനെ പറയുന്നു. “മക്കളില്ലാത്ത സ്ത്രീ സന്തോഷവതിയാകട്ടെ. ജന്മം നല്‍കാത്ത അവള്‍ സന്തോഷത്താല്‍ ആര്‍ത്തുഘോഷിക്കട്ടെ. കാരണം നിങ്ങള്‍ ഒരിക്കലും ഈറ്റുനോവനുഭവിച്ചിട്ടില്ല. ഭര്‍ത്താവുള്ളവളേക്കാള്‍ ഏകാകിനിയായവള്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ളവളാകും.” യെശയ്യാവ് 54:1
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആര്‍ക്കുംക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആര്‍ക്കുക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
എന്തുകൊണ്ടെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അല്ലയോ പ്രസവിക്കാത്ത വന്‌ധ്യേ, നീ ആഹ്ലാദിക്കുക. പ്രസവവേദനയനുഭവിക്കാത്തനീ ആനന്‌ദിച്ച്‌ ആര്‍പ്പുവിളിക്കുക. എന്തെന്നാല്‍, ഭര്‍തൃമതിക്കുള്ളതിനെക്കാള്‍ കൂടുതല്‍ മക്കള്‍ പരിത്യക്‌തയ്‌ക്കാണുള്ളത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം, തിരുവെഴുത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “വന്ധ്യയായവളേ ആനന്ദിക്കുക; ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ, പ്രസവവേദന എന്തെന്ന് അറിയാത്തവളേ, ആനന്ദത്താൽ ആർത്തുഘോഷിക്കുക! കാരണം, പരിത്യക്തയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം.”