Galatians 4:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അബ്ബാ-എന്‍റെ പിതാവേ!” എന്നു വിളിക്കുന്ന പുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതില്‍നിന്ന് നിങ്ങള്‍ അവിടുത്തെ പുത്രന്മാരാണെന്നു തെളിയുന്നു.
Malayalam (ERV) WBTC Bible
നിങ്ങള്‍ ദൈവമക്കളാണ്. അതിനാലാണ് നിങ്ങളുടെ ഹൃദയത്തിലേക്ക് ദൈവം തന്‍റെ പുത്രന്‍റെ ആത്മാവിനെ അയച്ചത്. ആത്മാവ് കേണു വിളിക്കുന്നു. “അപ്പാ, പ്രിയ പിതാവേ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
Malayalam 1992 MBSI
നിങ്ങള്‍ മക്കള്‍ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ അയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ മക്കൾ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ മക്കള്‍ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ അയച്ചു.
Malayalam Bible POC-ML 2013
നിങ്ങള്‍ മക്കളായതുകൊണ്ട്‌ ആബ്‌ബാ!-പിതാവേ! എന്നു വിളിക്കുന്നതന്‍െറ പുത്രന്‍െറ ആത്‌മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക്‌ അയച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം അവിടത്തെ പുത്രന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതോ, മക്കളായ നാം ദൈവത്തെ “ അബ്ബാ, പിതാവേ” എന്നു വിളിക്കേണ്ടതിനാണ്.