Galatians 5:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ സഹോദരരേ, പരിച്ഛേദനം വേണമെന്നു ഞാന്‍ ഇപ്പോഴും പ്രസംഗിക്കുന്നു എങ്കില്‍ എന്തിനു ഞാന്‍ പീഡിപ്പിക്കപ്പെടുന്നു? ഞാന്‍ അതിനുവേണ്ടി വാദിച്ചിരുന്നു എങ്കില്‍, ക്രിസ്തുവിന്‍റെ കുരിശുമരണത്തെക്കുറിച്ചുള്ള എന്‍റെ പ്രസംഗം യെഹൂദന്മാര്‍ക്ക് ഇടര്‍ച്ചയാകുമായിരുന്നില്ല.
Malayalam (ERV) WBTC Bible
എന്‍റെ സഹോദരരേ, പരിച്ഛേദന ഏല്‍ക്കണമെന്നു ഞാനാരെയും പഠിപ്പിക്കുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഞാനെന്തിന് പീഢിപ്പിക്കപ്പെടണം. പരിച്ഛേദന ഏല്‍ക്കണമെന്നു ഞാന്‍ പഠിപ്പിക്കുക ആയിരുന്നെങ്കില്‍ കുരിശിനെപ്പറ്റിയുള്ള എന്‍റെ പ്രസംഗം പ്രശ്നകരമാവില്ലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ.
Malayalam 1992 MBSI
ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികില്‍ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കില്‍ ക്രൂശിന്റെ ഇടര്‍ച്ച നീങ്ങിപ്പോയല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്? അങ്ങനെ എങ്കിൽ ക്രൂശിന്റെ തടസ്സം നീങ്ങിപ്പോയല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നുവരികില്‍ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്? അങ്ങനെ എങ്കില്‍ ക്രൂശിന്‍റെ ഇടര്‍ച്ച നീങ്ങിപ്പോയല്ലോ.
Malayalam Bible POC-ML 2013
എന്നാല്‍ സഹോദരരേ, ഞാന്‍ ഇനിയും പരിച്‌ഛേദനത്തിന്‌ അനുകൂലമായിപ്രസംഗിക്കുന്നെങ്കില്‍ എന്തിനാണു ഞാന്‍ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നത്‌? അങ്ങനെ ഞാന്‍ പ്രസംഗിച്ചിരുന്നെങ്കില്‍ കുരിശിന്‍െറ പേരിലുള്ള ഇടര്‍ ച്ചഉണ്ടാകുമായിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, എന്റെ പ്രസംഗം ഇപ്പോഴും പരിച്ഛേദനം ഏൽക്കണം എന്നതായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ഉപദ്രവിക്കപ്പെടുമായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ ക്രൂശിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ യാതൊരുവിധ വിദ്വേഷവും ഉണ്ടാകുമായിരുന്നില്ലല്ലോ.