Galatians 5:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ പറയുന്നത് ഇതാണ്: ആത്മാവു നിങ്ങളുടെ ജീവിതത്തെ നയിക്കട്ടെ. പാപജടിലമായ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ശ്രമിക്കരുത്.
Malayalam (ERV) WBTC Bible
അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു ആത്മാവിനെ പിന്തുടര്‍ന്നു ജീവിക്കുകയാണെങ്കില്‍ നിങ്ങളുടെ പാപം നിറഞ്ഞ സ്വയം ആഗ്രഹിക്കുന്ന ദുഷ്ക്കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.
Malayalam 1992 MBSI
ആത്മാവിനെ അനുസരിച്ചുനടപ്പിന്‍; എന്നാല്‍ നിങ്ങള്‍ ജഡത്തിന്റെ മോഹം നിവര്‍ത്തിക്കയില്ല എന്നു ഞാന്‍ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിയ്ക്കയില്ല എന്നു ഞാൻ പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആത്മാവിനെ അനുസരിച്ചു നടപ്പിന്‍; എന്നാല്‍ നിങ്ങള്‍ ജഡത്തിന്‍റെ മോഹം നിവര്‍ത്തിക്കയില്ല എന്നു ഞാന്‍ പറയുന്നു.
Malayalam Bible POC-ML 2013
നിങ്ങളോടു ഞാന്‍ പറയുന്നു, ആത്‌മാവിന്‍െറ പ്രരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്‌തിപ്പെടുത്തരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകയാൽ ഞാൻ പറയുന്നു: യാതൊരുവിധത്തിലും പാപത്തിന്റെ ഇച്ഛകൾക്ക് വശംവദരാകാതെ ദൈവാത്മനിയന്ത്രണത്തിൽ ജീവിക്കുക.