Galatians 6:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരിച്ഛേദനം ചെയ്യാന്‍ നിങ്ങളെ ഹേമിക്കുന്നത്, പുറമേയുള്ള കാര്യങ്ങളെപ്പറ്റി ആത്മപ്രശംസ ചെയ്യുന്നവരാണ്. ക്രിസ്തുവിന്‍റെ കുരിശിനുവേണ്ടി പീഡനം സഹിക്കാതിരിക്കുവാനാണ് അവര്‍ അപ്രകാരം ചെയ്യുന്നത്.
Malayalam (ERV) WBTC Bible
ക്രിസ്തുവിന്‍റെ കുരിശിനെ പിന്തുടര്‍ന്നാല്‍ പീഢിപ്പിക്കപ്പെടുമെന്നു കരുതുന്നവര്‍ യെഹൂദരാല്‍ സ്വീകരിക്കപ്പെടത്തക്കവിധം പരിച്ഛേദന ഏല്‍ക്കാന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നു. യെഹൂദരാല്‍ സ്വീകരിക്കപ്പെടാനാണ് അവരിത് ചെയ്യുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാൻ നിർബ്ബന്ധിക്കുന്നു.
Malayalam 1992 MBSI
ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവര്‍ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബ്ബന്ധിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജഡത്തിൽ പ്രകടനം കാണിക്കുവാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശ് നിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന് മാത്രം നിങ്ങളെ പരിച്ഛേദന ഏൽക്കുവാൻ നിർബ്ബന്ധിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവരൊക്കെയും ക്രിസ്തുവിന്‍റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിനു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബന്ധിക്കുന്നു.
Malayalam Bible POC-ML 2013
ശാരീരികമായ ബാഹ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്‌ധിക്കുന്നവരാണ്‌ പരിച്‌ഛേദനകര്‍മത്തിനു നിങ്ങളെ നിര്‍ബന്‌ധിക്കുന്നത്‌. ക്രിസ്‌തുവിന്‍െറ കുരിശിനെപ്രതി പീഡിപ്പിക്കപ്പെടാതിരിക്കാന്‍വേണ്ടി മാത്രമാണ്‌ അവര്‍ അങ്ങനെ ചെയ്യുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനുഷ്യരുടെ മതിപ്പു പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരാണ് പരിച്ഛേദനമേൽക്കാൻ നിങ്ങളെ നിർബന്ധിക്കുന്നത്. അവർ അങ്ങനെചെയ്യുന്നതിന് ഒരേയൊരു കാരണം ക്രിസ്തുവിന്റെ ക്രൂശിന്റെസന്ദേശം പ്രസംഗിക്കുമ്പോഴുണ്ടാകുന്ന പീഡനം ഒഴിവാക്കുക എന്നതാണ്.