Galatians 6:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇനി ആരും എന്നെ വിഷമിപ്പിക്കരുത്; എന്തെന്നാല്‍ എന്‍റെ ശരീരത്തിലുള്ള പാടുകള്‍ ഞാന്‍ യേശുവിന്‍റെ വകയാണെന്നു വ്യക്തമാക്കുന്നു.
Malayalam (ERV) WBTC Bible
അതിനാല്‍ ഇനിയും എനിക്കു ആരും കൂടുതല്‍ പ്രശ്നങ്ങള്‍ നല്‍കാതിരിക്കട്ടെ. എന്‍റെ ശരീരത്തിലുള്ള ഈ വടുക്കള്‍ ഞാന്‍ യേശു ക്രിസ്തുവിന്‍റെതാണെന്നു കാണിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.
Malayalam 1992 MBSI
ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാന്‍ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തില്‍ വഹിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇനി ആരും എനിക്ക് പ്രയാസം വരുത്തരുത്; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇനി ആരും എനിക്കു പ്രയാസം വരുത്തരുത്; ഞാന്‍ യേശുവിന്‍റെ ചൂടടയാളം എന്‍റെ ശരീരത്തില്‍ വഹിക്കുന്നു.
Malayalam Bible POC-ML 2013
ഇനിമേല്‍ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്‌. എന്തെന്നാല്‍, ഞാന്‍ എന്‍െറ ശരീരത്തില്‍ യേശുവിന്‍െറ അടയാളങ്ങള്‍ ധരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇനി എന്നെ ആരും വിഷമിപ്പിക്കരുത്; കാരണം യേശുവിന്റെ ചാപ്പ എന്റെ ശരീരത്തിൽ ഞാൻ വഹിക്കുന്നുണ്ടല്ലോ!