Galatians 6:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രാകൃതമായ അഭിലാഷങ്ങളുടെ വിളഭൂമിയിലാണു വിതയ്‍ക്കുന്നതെങ്കില്‍, അതില്‍നിന്ന് അവന്‍ നാശം കൊയ്യും; ആത്മാവിന്‍റെ വിളഭൂമിയിലാണു വിതയ്‍ക്കുന്നതെങ്കില്‍ അവന്‍ കൊയ്യുന്നത് അനശ്വരജീവനായിരിക്കും.
Malayalam (ERV) WBTC Bible
ഒരുവന്‍ തന്‍റെ പാപം നിറഞ്ഞ സ്വയത്തെ തൃപ്തിപ്പെടുത്താനുള്ളതാണ് നടുന്നതെങ്കില്‍ അത് അവന് നിത്യമരണം കൊണ്ടു വരും. എന്നാല്‍ ഒരുവന്‍ ആത്മാവിനെ പ്രീതിപ്പെടുത്താനാണ് നടുന്നതെങ്കില്‍ അത് അവന് നിത്യജീവനെ ആത്മാവില്‍ നിന്നു കൊണ്ടു തരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും.
Malayalam 1992 MBSI
ജഡത്തില്‍ വിതെക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതെക്കുന്നവന്‍ ആത്മാവില്‍ നിന്നു നിത്യജീവനെ കൊയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ ജഡത്തിൽ വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്യും; എന്നാൽ ആത്മാവിൽ വിതയ്ക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവനെ കൊയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജഡത്തില്‍ വിതയ്ക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതയ്ക്കുന്നവന്‍ ആത്മാവില്‍നിന്നു നിത്യജീവനെ കൊയ്യും.
Malayalam Bible POC-ML 2013
എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്‌ക്കുന്നവന്‍ ജഡത്തില്‍നിന്ന് നാശം കൊയ്‌തെടുക്കും. ആത്‌മാവിനായി വിതയ്‌ക്കുന്നവനാകട്ടെ ആത്‌മാവില്‍നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും.