Genesis 1:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ വിതാനമുണ്ടാക്കി, അതിന്‍റെ മുകളിലും കീഴിലും ഉള്ള ജലത്തെ ദൈവം വേര്‍തിരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
Malayalam 1992 MBSI
വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന്‍ കീഴുള്ള വെള്ളവും വിതാനത്തിന്‍ മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ സംഭവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിതാനം ഉണ്ടാക്കിയിട്ട് ദൈവം വിതാനത്തിൻ കീഴിലുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിതാനം ഉണ്ടാക്കിയിട്ടു ദൈവം വിതാനത്തിന്‍കീഴുള്ള വെള്ളവും വിതാനത്തിന്മീതെയുള്ള വെള്ളവും തമ്മിൽ വേര്‍പിരിച്ചു; അങ്ങനെ സംഭവിച്ചു.
Malayalam Bible POC-ML 2013
ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്‌തു. അപ്രകാരം സംഭവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ദൈവം ഒരു വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയുള്ള വെള്ളവും മുകളിലുള്ള വെള്ളവുംതമ്മിൽ വേർതിരിയട്ടെ എന്നു കൽപ്പിച്ചു; അത് അങ്ങനെതന്നെ സംഭവിച്ചു.