Genesis 11:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു ചിന്തിച്ചു: “അവര്‍ ഒരു ജനത, അവര്‍ക്ക് ഒരേ ഭാഷ. അവരുടെ പ്രവൃത്തിയുടെ തുടക്കം മാത്രമാണിത്. ഉദ്ദേശിക്കുന്നതൊന്നും അവര്‍ക്ക് അസാധ്യമാവുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ യഹോവ: ഇതാ, ജനം ഒന്നു, അവർക്കെല്ലാവർക്കും ഭാഷയും ഒന്നു; ഇതും അവർ ചെയ്തു തുടങ്ങുന്നു; അവർ ചെയ്‌വാൻ നിരൂപിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാകയില്ല.
Malayalam 1992 MBSI
അപ്പോള്‍ യഹോവഇതാ, ജനം ഒന്നു അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്നു; ഇതും അവര്‍ ചെയ്തു തുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്കും അസാദ്ധ്യമാകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ യഹോവ: “ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; അവർ ചെയ്യുവാൻ പോകുന്നതിന്റെ തുടക്കം മാത്രമാണ് ഇത്; അവർ ചെയ്യുവാൻ ഉദ്ദേശിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാവുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ യഹോവ: ഇതാ, ജനം ഒന്ന്, അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്ന്; ഇതും അവര്‍ ചെയ്തുതുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്ക് അസാധ്യമാകയില്ല.
Malayalam Bible POC-ML 2013
അവിടുന്നു പറഞ്ഞു: അവരിപ്പോള്‍ ഒരു ജനതയാണ്‌; അവര്‍ക്ക്‌ ഒരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്‍െറ തുടക്കമേ ആയിട്ടുള്ളു. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാധ്യമായിരിക്കയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യഹോവ: “ഒരേ ഭാഷ സംസാരിക്കുന്ന ഒരേ ജനതയായ ഇവർ ഇങ്ങനെ പ്രവർത്തിച്ചുതുടങ്ങിയെങ്കിൽ അവർ ആസൂത്രണം ചെയ്യുന്ന ഒരു കാര്യവും അവർക്ക് അസാധ്യമാകുകയില്ല.