Genesis 14:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സിദ്ദീംതാഴ്വരയിലെങ്ങും കീല്‍ക്കുഴികള്‍ ഉണ്ടായിരുന്നു. സൊദോമിലെയും ഗൊമോറായിലെയും രാജാക്കന്മാര്‍ പിന്തിരിഞ്ഞ് ഓടിയപ്പോള്‍ അവരില്‍ ചിലര്‍ ആ കുഴികളില്‍ വീണു; മറ്റു ചിലര്‍ മലകളിലേക്ക് ഓടിപ്പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സിദ്ദീംതാഴ്‌വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പർവ്വതത്തിലേക്കു ഓടിപ്പോയി.
Malayalam 1992 MBSI
സിദ്ദീംതാഴ്വരയില്‍ കീല്‍കുഴികള്‍ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാ രാജാവും ഔടിപ്പോയി അവിടെ വീണു; ശേഷിച്ചവര്‍ പര്‍വ്വതത്തിലേക്കു ഔടിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി കീൽകുഴിയിൽ വീണു; ശേഷിച്ചവർ പർവ്വതത്തിലേക്ക് ഓടിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സിദ്ദീംതാഴ്വരയിൽ കീൽകുഴികള്‍ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവര്‍ പര്‍വതത്തിലേക്ക് ഓടിപ്പോയി.
Malayalam Bible POC-ML 2013
സിദ്‌ദിം താഴ്‌വര നിറയെചെളിക്കുണ്ടുകളായിരുന്നു. സോദോമിലെയും ഗൊമോറായിലെയും രാജാക്കന്‍മാര്‍ പിന്തിരിഞ്ഞോടിയപ്പോള്‍ ഈ കുഴികളില്‍ വീണു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സിദ്ദീംതാഴ്വരയിൽ എല്ലായിടത്തും പശ നിറഞ്ഞ കുഴികൾ ഉണ്ടായിരുന്നു. സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയപ്പോൾ അവരുടെ ആളുകളിൽ കുറെപ്പേർ അവയിൽ വീണു; ശേഷിച്ചവർ മലകളിലേക്ക് ഓടിപ്പോയി.