Genesis 14:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏലാമിലെ കെദൊര്‍-ലായോമെര്‍, ഗോയീമിലെ രാജാവായ തീദാല്‍, ശീനാറിലെ അമ്രാഫെല്‍ എലാസാറിലെ അര്യോക് എന്നീ രാജാക്കന്മാര്‍ക്കെതിരായി അണിനിരത്തി; അങ്ങനെ അഞ്ചു രാജാക്കന്മാര്‍ നാലു രാജാക്കന്മാര്‍ക്കെതിരെ അണിനിരന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക് എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നേ.
Malayalam 1992 MBSI
ഏലാംരാജാവായ കെദൊര്‍ലായോമെര്‍, ജാതികളുടെ രാജാവായ തീദാല്‍, ശിനാര്‍രാജാവായ അമ്രാഫെല്‍, എലാസാര്‍ രാജാവായ അര്‍യ്യോക്‍ എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാര്‍ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക് എന്നിവർക്കെതിരെ സൈന്യത്തെ നിർത്തി; നാല് രാജാക്കന്മാർ അഞ്ച് രാജാക്കന്മാരുടെ എതിരെ തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏലാംരാജാവായ കെദൊര്‍ലായോമെര്‍, ജാതികളുടെ രാജാവായ തീദാൽ, ശിനാര്‍രാജാവായ അമ്രാഫെൽ, എലാസാര്‍രാജാവായ അര്യോക് എന്നിവരുടെ നേരേ പടനിരത്തി; നാലു രാജാക്കന്മാര്‍ അഞ്ചു രാജാക്കന്മാരുടെ നേരേതന്നെ.
Malayalam Bible POC-ML 2013
ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍, ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര്‍ രാജാവായ അരിയോക്ക്‌ എന്നിവര്‍ക്കെതിരേയുദ്‌ധത്തിനായി അണിനിരന്നു - നാലു രാജാക്കന്‍മാര്‍ അഞ്ചുപേര്‍ക്കെതിരേ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏലാംരാജാവായ കെദൊർലായോമർ, ഗോയീംരാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അര്യോക്ക് എന്നിവർക്കെതിരേ യുദ്ധത്തിനു തയ്യാറായി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാർക്കെതിരേ.