Genesis 16:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സാറായി അബ്രാമിനോടു പറഞ്ഞു: “എന്‍റെ ദുഃഖത്തിനു കാരണം അങ്ങുതന്നെ. എന്‍റെ ദാസിയെ അങ്ങേക്കു നല്‌കിയത് ഞാനാണല്ലോ. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷംമുതല്‍ അവള്‍ എന്നെ നിന്ദയോടെ വീക്ഷിക്കുന്നു. കുറ്റം നമ്മില്‍ ആരുടേതെന്നു സര്‍വേശ്വരന്‍ വിധിക്കട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ സാറായി അബ്രാമിനോടുഎനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാന്‍ എന്റെ ദാസിയെ നിന്റെ മാര്‍വ്വിടത്തില്‍ തന്നു; എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ സാറായി അബ്രാമിനോട്: “എനിക്കു നേരിട്ട അന്യായത്തിന് നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിനു നിന്ദ്യയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ സാറായി അബ്രാമിനോട്: എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി; ഞാന്‍ എന്റെ ദാസിയെ നിന്‍റെ മാര്‍വിടത്തിൽ തന്നു; എന്നാൽ താന്‍ ഗര്‍ഭം ധരിച്ചു എന്ന് അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
സാറായി അബ്രാമിനോടു പറഞ്ഞു: എന്‍െറ ദുരിതത്തിനു നിങ്ങളാണു കാരണക്കാരന്‍. ഞാനാണ് എന്‍െറ ദാസിയെ നിങ്ങളുടെ ആശ്ലേഷത്തിനു വിട്ടുതന്നത്. പക്‌ഷേ, താന്‍ ഗര്‍ഭിണിയാണെന്നു കണ്ടപ്പോള്‍ അവള്‍ക്ക് ഞാന്‍ നിന്‌ദ്യയായി. എനിക്കും നിങ്ങള്‍ക്കും മധ്യേ കര്‍ത്താവു തന്നെ വിധിയാളനാവട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ സാറായി അബ്രാമിനോട്, “ഞാൻ സഹിക്കുന്ന ഈ അന്യായത്തിന് അങ്ങാണ് ഉത്തരവാദി. ഞാൻ എന്റെ ദാസിയെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു. ഇപ്പോഴിതാ, അവൾ ഗർഭവതിയാണെന്നറിഞ്ഞതുമുതൽ എന്നെ ആദരിക്കുന്നില്ല. യഹോവ അങ്ങേക്കും എനിക്കും മധ്യേ ന്യായംവിധിക്കട്ടെ” എന്നു പറഞ്ഞു.