Genesis 17:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാനും നീയും തമ്മിലുള്ള ഉടമ്പടി നിന്‍റെ ഭാവിതലമുറകളിലൂടെ എന്നേക്കും നിലനിര്‍ത്തും. നിനക്കും നിന്‍റെ സന്തതിപരമ്പരകള്‍ക്കും ഞാന്‍ ദൈവമായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.
Malayalam 1992 MBSI
ഞാന്‍ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാന്‍ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവം ആയിരിക്കേണ്ടതിന് ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ ഉടമ്പടിയെ നിത്യനിയമമായി സ്ഥാപിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ നിനക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാന്‍ എനിക്കും നിനക്കും നിന്‍റെശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മധ്യേ എന്‍റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.
Malayalam Bible POC-ML 2013
രാജാക്കന്‍മാരും നിന്നില്‍നിന്ന്‌ ഉദ്‌ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്‍െറ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്‍െറ ഉടമ്പടി സ്‌ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്‍െറ സന്തതികള്‍ക്കും ദൈവമായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എനിക്കും നിനക്കും നിനക്കുശേഷം നിന്റെ സന്തതിക്കും മധ്യേ ഞാൻ എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി സ്ഥാപിക്കും; അതനുസരിച്ച് ഞാൻ നിന്റെയും നിനക്കുശേഷം തലമുറയായി നിന്റെ സന്തതിയുടെയും ദൈവമായിരിക്കും.