Genesis 18:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മമ്രെയുടെ കരുവേലകത്തോപ്പിനു സമീപം സര്‍വേശ്വരന്‍ അബ്രഹാമിനു പ്രത്യക്ഷനായി; വെയിലുറച്ചപ്പോള്‍ അബ്രഹാം കൂടാരവാതില്‌ക്കല്‍ ഇരിക്കുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.
Malayalam 1992 MBSI
അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പില്‍വെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോള്‍ അവന്‍ കൂടാരവാതില്‍ക്കല്‍ ഇരിക്കയായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം യഹോവ അബ്രഹാമിനു മമ്രേയുടെ തോപ്പിൽവച്ച് പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം യഹോവ അവനു മമ്രേയുടെ തോപ്പിൽവച്ചു പ്രത്യക്ഷനായി; വെയിലുറച്ചപ്പോള്‍ അവന്‍ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.
Malayalam Bible POC-ML 2013
മാമ്രയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്‌ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്‍െറ കൂടാരത്തിന്‍െറ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ദിവസം വെയിലുറച്ചപ്പോൾ അബ്രാഹാം തന്റെ കൂടാരവാതിൽക്കൽ ഇരിക്കുകയായിരുന്നു, അപ്പോൾ യഹോവ അബ്രാഹാമിനു മമ്രേയുടെ മഹാവൃക്ഷങ്ങൾക്കരികെ പ്രത്യക്ഷനായി.