Genesis 19:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലോത്തു പറഞ്ഞു: “യജമാനന്മാരേ, അന്തിയുറങ്ങാന്‍ അടിയന്‍റെ വീട്ടിലേക്കു വന്നാലും. കാലുകഴുകി അവിടെ രാത്രി കഴിക്കാമല്ലോ. അതിരാവിലെ പുറപ്പെടുകയും ചെയ്യാം.” “ഇല്ല, ഞങ്ങള്‍ തെരുവില്‍ത്തന്നെ രാത്രി കഴിച്ചുകൊള്ളാം.” അവര്‍ മറുപടി പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാർപ്പിൻ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നു: അല്ല, ഞങ്ങൾ വീഥിയിൽ തന്നേ രാപാർക്കും എന്നു അവർ പറഞ്ഞു.
Malayalam 1992 MBSI
യജമാനന്മാരേ, അടിയന്റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാത്രി വിശ്രമിക്കുവിൻ; രാവിലെ എഴുന്നേറ്റ് നിങ്ങളുടെ വഴിക്ക് പോകയുമാകാം” എന്ന് പറഞ്ഞതിന്: “അല്ല, ഞങ്ങൾ തെരുവിൽ തന്നെ രാപാർക്കും” എന്ന് അവർ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യജമാനന്മാരേ, അടിയന്‍റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍; കാലത്ത് എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകുകയുമാവാം എന്നു പറഞ്ഞതിന്: അല്ല, ഞങ്ങള്‍ വീഥിയിൽ തന്നെ രാപാര്‍ക്കും എന്ന് അവര്‍ പറഞ്ഞു. അവന്‍ അവരെ ഏറ്റവും നിര്‍ബന്ധിച്ചു;
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു:യജമാനന്‍മാരേ, ദാസന്‍െറ വീട്ടിലേക്കു വന്നാലും. കാല്‍ കഴുകി രാത്രി ഇവിടെ തങ്ങുക. രാവിലെ എഴുന്നേറ്റുയാത്ര തുടരാം. അവര്‍ മറുപടി പറഞ്ഞു:വേണ്ടാ, രാത്രി ഞങ്ങള്‍ തെരുവില്‍ കഴിച്ചുകൊള്ളാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ലോത്ത്, “യജമാനന്മാരേ, ദയവായി അടിയന്റെ വീട്ടിലേക്കു വന്നാലും; കാലുകൾ കഴുകി രാത്രിയിൽ വിശ്രമിച്ചിട്ട് അതിരാവിലെ നിങ്ങൾക്കു യാത്ര തുടരാമല്ലോ” എന്നു പറഞ്ഞു. “വേണ്ടാ, ഞങ്ങൾ തെരുവീഥിയിൽ രാത്രി ചെലവഴിച്ചുകൊള്ളാം,” അവർ മറുപടി പറഞ്ഞു.