Genesis 19:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നിട്ടും അവര്‍ പറഞ്ഞു: “മാറി നില്‌ക്കൂ, ഇവിടെ പരദേശിയായി വന്ന നീ ഇപ്പോള്‍ ന്യായാധിപനായി ചമയുന്നോ? അവരോടു ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചതിലപ്പുറം നിന്നോടു ചെയ്യും.” ലോത്തിനെ അവര്‍ തള്ളിമാറ്റി, വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മാറിനിൽക എന്നു അവർ പറഞ്ഞു. ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവർ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതിൽ പൊളിപ്പാൻ അടുത്തു.
Malayalam 1992 MBSI
മാറിനില്‍ക്ക എന്നു അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുംന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതില്‍ പൊളിപ്പാന്‍ അടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“മാറിനിൽക്ക” എന്ന് അവർ പറഞ്ഞു. “ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിക്കുവാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോട് ഭാവിച്ചതിലധികം നിന്നോട് ദോഷം ചെയ്യും” എന്നും അവർ പറഞ്ഞ് ലോത്തിനെ ശക്തിയായി തള്ളി വാതിൽ പൊളിക്കുവാൻ അടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മാറിനില്ക്ക എന്ന് അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുന്നു; ന്യായം വിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതിൽ പൊളിപ്പാന്‍ അടുത്തു.
Malayalam Bible POC-ML 2013
പരദേശിയായി വന്നവന്‍ന്യായം വിധിക്കുവാന്‍ ഒരുങ്ങുന്നു! അവരോടെന്നതിനെക്കാള്‍ മോശമായി നിന്നോടും ഞങ്ങള്‍ പെരുമാറും. അവര്‍ ലോത്തിനെ ശക്‌തിയായി തള്ളിമാറ്റി വാതില്‍തല്ലിപ്പൊളിക്കാന്‍ ചെന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് അവർ: “ഞങ്ങളെ തടയാതെ മാറിനിൽക്കൂ. ഇയാൾ ഇവിടെ പ്രവാസിയായി വന്നു; ഇപ്പോൾ ഇതാ ന്യായാധിപൻ ചമയുന്നു! ഞങ്ങൾ അവരോടു ചെയ്യുന്നതിലും അധികം ദോഷം നിന്നോടു ചെയ്യും” എന്നു പറഞ്ഞു. അവർ ലോത്തിനെ ഞെരുക്കിക്കൊണ്ട് വാതിൽ തകർക്കാൻ മുന്നോട്ടടുത്തു.