Genesis 20:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മാത്രമല്ല, വാസ്തവത്തില്‍ അവള്‍ എന്‍റെ സഹോദരിയാണുതാനും; എന്‍റെ പിതാവിന്‍റെ മകള്‍ തന്നെ. എന്‍റെ അമ്മയുടെ മകളല്ലെന്നു മാത്രം. അവള്‍ എന്‍റെ ഭാര്യയായിത്തീര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാര്യയായി.
Malayalam 1992 MBSI
വാസ്തവത്തില്‍ അവള്‍ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകള്‍; എന്റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്ക് ഭാര്യയാവുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വാസ്തവത്തിൽ അവള്‍ എന്‍റെ പെങ്ങളാകുന്നു; എന്‍റെ അപ്പന്‍റെ മകള്‍; എന്‍റെ അമ്മയുടെ മകള്‍ അല്ലതാനും; അവള്‍ എനിക്കു ഭാര്യയായി.
Malayalam Bible POC-ML 2013
മാത്രമല്ല, വാസ്‌തവത്തില്‍ അവള്‍ എന്‍െറ സഹോദരിയാണ്‌. എന്‍െറ പിതാവിന്‍െറ മകള്‍; പക്‌ഷേ, എന്‍െറ മാതാവിന്‍െറ മകളല്ല; അവള്‍ എനിക്കു ഭാര്യയാവുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്നെയുമല്ല, അവൾ വാസ്തവത്തിൽ എന്റെ സഹോദരിയാണ്; ഞങ്ങൾ രണ്ടുപേരുടെയും പിതാവ് ഒന്നാണ്, എന്നാൽ ഒരമ്മയിൽനിന്നു ജനിച്ചവരുമല്ല; അവൾ എന്റെ ഭാര്യയായിത്തീർന്നു.