Genesis 24:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ പ്രാര്‍ഥിച്ചുതീരുന്നതിനു മുമ്പായി റിബേക്കാ തോളില്‍ കുടവുമായി അവിടെ എത്തി. അവള്‍ അബ്രഹാമിന്‍റെ സഹോദരന്‍ നാഹോരിനു മില്‍ക്കായില്‍ ജനിച്ച ബെഥൂവേലിന്‍റെ പുത്രി ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.
Malayalam 1992 MBSI
അവന്‍ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മില്‍ക്കയുടെ മകന്‍ ബെഥൂവേലിന്റെ മകള്‍ റിബെക്കാ തോളില്‍ പാത്രവുമായി വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പറഞ്ഞു തീരുംമുമ്പേ അബ്രാഹാമിന്‍റെ സഹോദരനായ നാഹോരിന്‍റെ ഭാര്യ മിൽക്കായുടെ മകന്‍ ബെഥൂവേലിന്‍റെ മകള്‍ റിബെക്കാ തോളിൽ പാത്രവുമായി വന്നു.
Malayalam Bible POC-ML 2013
അവന്‍ ഇതു പറഞ്ഞു തീരുംമുമ്പ്‌ തോളില്‍ കുടവുമായി റബേക്കാ വെള്ളം കോരാന്‍ വന്നു. അവള്‍ അബ്രാഹത്തിന്‍െറ സഹോദരന്‍ നാഹോറിനു ഭാര്യ മില്‍ക്കായിലുണ്ടായ മകനായ ബത്തുവേലിന്‍െറ മകളായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബ്രാഹാമിന്റെ ദാസൻ പ്രാർഥിച്ചുതീരുന്നതിനുമുമ്പ് റിബേക്കാ തോളിൽ കുടവുമായി വന്നു. അവൾ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യയായ മിൽക്കായുടെ മകനായ ബെഥൂവേലിന്റെ മകളായിരുന്നു.