Genesis 24:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒട്ടകങ്ങള്‍ വെള്ളം കുടിച്ചുതീര്‍ന്നപ്പോള്‍, അയാള്‍ അര ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്‍മൂക്കുത്തിയും പത്തു ശേക്കെല്‍ തൂക്കമുള്ള രണ്ടു പൊന്‍വളകളും അവള്‍ക്കു നല്‌കിക്കൊണ്ട് ചോദിച്ചു:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്തു അവളോടു:
Malayalam 1992 MBSI
ഒട്ടകങ്ങള്‍ കുടിച്ചു തീര്‍ന്നപ്പോള്‍ അവന്‍ അര ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്മൂകൂത്തിയും അവളുടെ കൈക്കിടുവാന്‍ പത്തു ശേക്കെല്‍ തൂക്കമുള്ള രണ്ടു പൊന്‍ വളയും എടുത്തു അവളോടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈയ്യിലിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്ത് അവളോട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒട്ടകങ്ങള്‍ കുടിച്ചുതീര്‍ന്നപ്പോള്‍ അവന്‍ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈക്കിടുവാന്‍ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊന്‍വളയും എടുത്ത് അവളോട്:
Malayalam Bible POC-ML 2013
ഒട്ടകങ്ങള്‍ കുടിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ അരഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണമോതിരവും പത്തു ഷെക്കല്‍ തൂക്കമുള്ള രണ്ടു പൊന്‍വളകളും അവള്‍ക്കു നല്‍കിക്കൊണ്ടു പറഞ്ഞു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒട്ടകങ്ങൾ വെള്ളം കുടിച്ചുകഴിഞ്ഞപ്പോൾ അയാൾ ഒരു ബെക്കാ തൂക്കമുള്ള ഒരു സ്വർണമൂക്കുത്തിയും പത്തുശേക്കേൽ തൂക്കമുള്ള രണ്ടു സ്വർണവളയും പുറത്തെടുത്തു.