Genesis 24:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
റിബേക്കായ്‍ക്കു ലാബാന്‍ എന്നൊരു സഹോദരന്‍ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
റിബെക്കെക്കു ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന്നു ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറ്റിങ്കൽ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു.
Malayalam 1992 MBSI
റിബെക്കെക്കു ഒരു സഹോദരന്‍ ഉണ്ടായിരുന്നു; അവന്നു ലാബാന്‍ എന്നു പേര്‍. ലാബാന്‍ പുറത്തു കിണറ്റിങ്കല്‍ ആ പുരുഷന്റെ അടുക്കല്‍ ഔടിച്ചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
റിബെക്കായ്ക്ക് ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന് ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറിനരികെ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
റിബെക്കായ്ക്ക് ഒരു സഹോദരന്‍ ഉണ്ടായിരുന്നു; അവനു ലാബാനെന്നു പേര്‍. ലാബാന്‍ പുറത്ത് കിണറ്റിങ്കൽ ആ പുരുഷന്‍റെ അടുക്കൽ ഓടിച്ചെന്നു.
Malayalam Bible POC-ML 2013
റബേക്കായ്‌ക്കു ലാബാന്‍ എന്നു പേരുള്ള ഒരു സഹോദരന്‍ ഉണ്ടായിരുന്നു. അവന്‍ ഉടനെ കിണറ്റുകരയില്‍ ആ മനുഷ്യന്‍െറ അടുത്തേക്ക്‌ ഓടിച്ചെന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
റിബേക്കയ്ക്ക് ലാബാൻ എന്നു പേരുള്ള ഒരു സഹോദരൻ ഉണ്ടായിരുന്നു. സഹോദരിയുടെ മൂക്കുത്തിയും കൈയിൽ വളയും കാണുകയും ആ മനുഷ്യൻ റിബേക്കയോടു പറഞ്ഞകാര്യം അവളിൽനിന്ന് കേൾക്കുകയും ചെയ്തനിമിഷംതന്നെ അവൻ തിടുക്കത്തിൽ നീരുറവയുടെ അടുക്കൽ നിന്നിരുന്ന ആ മനുഷ്യന്റെ അടുത്തേക്കുപോയി. അദ്ദേഹം, അവിടെ കിണറ്റിൻകരയിൽ ഒട്ടകങ്ങളുടെ അടുക്കൽ നിൽക്കുന്നതു കണ്ടു.