Genesis 24:40 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ ആരാധിക്കുന്ന സര്‍വേശ്വരന്‍ തന്‍റെ ദൂതനെ നിന്‍റെകൂടെ അയയ്‍ക്കുകയും നിന്‍റെ ദൗത്യം സഫലമാക്കുകയും ചെയ്യും; എന്‍റെ പിതൃഭവനത്തില്‍ എന്‍റെ ചാര്‍ച്ചക്കാരുടെ ഇടയില്‍ നിന്നുതന്നെ എന്‍റെ മകനു ഭാര്യയെ നീ കണ്ടെത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
Malayalam 1992 MBSI
ഞാന്‍ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തില്‍നിന്നും പിതൃഭവനത്തില്‍നിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ച്, നീ എന്റെ കുടുംബത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകനു ഭാര്യയെ എടുക്കുവാൻ തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ സേവിച്ചുപോരുന്ന യഹോവ തന്‍റെ ദൂതനെ നിന്നോടുകൂടെ അയച്ച്, നീ എന്‍റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്‍റെ മകനു ഭാര്യയെ എടുപ്പാന്‍ തക്കവണ്ണം നിന്‍റെ യാത്രയെ സഫലമാക്കും;
Malayalam Bible POC-ML 2013
അവന്‍ എന്നോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന കര്‍ത്താവു തന്‍െറ ദൂതനെ നിന്‍െറ മുന്‍പേ അയച്ച്‌ നിന്‍െറ വഴി ശുഭമാക്കും. എന്‍െറ പിതാവിന്‍െറ വീട്ടില്‍നിന്ന്‌, എന്‍െറ ചാര്‍ച്ചക്കാരില്‍നിന്ന്‌, നീ എന്‍െറ മകന്‌ ഒരു വധുവിനെ തിരഞ്ഞെടുക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതിന് അദ്ദേഹം മറുപടി പറഞ്ഞത്: ‘ഞാൻ യഹോവയുടെ സന്നിധിയിൽ വിശ്വസ്തതയോടെ ജീവിക്കുന്നു, അവിടന്നു തന്റെ ദൂതനെ നിന്റെകൂടെ അയച്ച് നിന്റെ യാത്ര സഫലമാക്കും; അങ്ങനെ എന്റെ സ്വന്തവംശത്തിൽനിന്നും എന്റെ പിതാവിന്റെ കുടുംബത്തിൽനിന്നും എന്റെ മകനുവേണ്ടി ഒരു ഭാര്യയെ എടുക്കാൻ നിനക്കു സാധിക്കും.