Genesis 24:41 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ നീ എന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കല്‍ ചെല്ലുകയും, അവര്‍ അവളെ നിന്‍റെകൂടെ അയയ്‍ക്കാതിരിക്കുകയും ചെയ്താല്‍ നിന്‍റെ പ്രതിജ്ഞയില്‍നിന്നു നീ വിമുക്തനായിരിക്കും.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ വംശക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്നു ഒഴിഞ്ഞിരിക്കും; അവർ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു.
Malayalam 1992 MBSI
എന്റെ വംശക്കാരുടെ അടുക്കല്‍ ചെന്നാല്‍ നീ ഈ സത്യത്തില്‍നിന്നു ഒഴിഞ്ഞിരിക്കും; അവര്‍ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തില്‍ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ കുടുംബക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; അവർ ബാലികയെ നിനക്കു തന്നില്ല എന്നു വന്നാലും നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും’ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ വംശക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; അവര്‍ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും എന്ന് പറഞ്ഞു.
Malayalam Bible POC-ML 2013
എന്‍െറ ചാര്‍ച്ചക്കാരുടെയടുത്തു ചെല്ലുമ്പോള്‍ പ്രതിജ്‌ഞയില്‍നിന്ന് നീ വിമുക്‌തനാകും. അവര്‍ പെണ്‍കുട്ടിയെ നിനക്ക് വിട്ടുതന്നില്ലെങ്കിലും പ്രതിജ്‌ഞയില്‍നിന്ന് നീ വിമുക്‌തനായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ എന്റെ വംശക്കാരുടെ അടുക്കൽ ചെന്നുകഴിയുമ്പോൾ എന്നോടുള്ള ശപഥത്തിൽനിന്ന് ഒഴിവുള്ളവനാകും; അവർ അവളെ നിന്റെ പക്കൽ ഏൽപ്പിക്കാൻ വിസമ്മതിക്കുന്നെങ്കിലും നീ എന്നോടുള്ള പ്രതിജ്ഞയിൽനിന്ന് ഒഴിവുള്ളവനായിരിക്കും.’