Genesis 24:42 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ നീരുറവയുടെ അടുക്കല്‍ എത്തിയപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: “എന്‍റെ യജമാനനായ അബ്രഹാമിന്‍റെ ദൈവമായ സര്‍വേശ്വരാ, എന്‍റെ ദൗത്യം അങ്ങ് സഫലമാക്കുന്നെങ്കില്‍’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഇന്നു കിണറ്റിന്നരികെ വന്നപ്പോൾ പറഞ്ഞതു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ‒
Malayalam 1992 MBSI
ഞാന്‍ ഇന്നു കിണറ്റിന്നരികെ വന്നപ്പോള്‍ പറഞ്ഞതുഎന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാന്‍ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കില്‍--
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഇന്നു കിണറിനരികെ വന്നപ്പോൾ പറഞ്ഞത്: ‘എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഇന്നു കിണറ്റിനരികെ വന്നപ്പോള്‍ പറഞ്ഞത്: എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവേ, ഞാന്‍ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ-
Malayalam Bible POC-ML 2013
ഞാന്‍ കിണറ്റുകരയില്‍ വന്നപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: എന്‍െറ യജമാനനായ അബ്രാഹത്തിന്‍െറ ദൈവമായ കര്‍ത്താവേ, ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കാര്യം അങ്ങ്‌ ഇപ്പോള്‍ ശുഭ മാക്കണമേ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇന്നു ഞാൻ നീരുറവയിൽ എത്തിയപ്പോൾ ദൈവത്തോടു പ്രാർഥിച്ചു: ‘എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, തിരുഹിതമെങ്കിൽ എന്റെ ഈ യാത്ര സഫലമാക്കണേ.