Genesis 24:43 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ ഈ നീരുറവയ്‍ക്കരികില്‍ നില്‌ക്കുമ്പോള്‍ ഇവിടെ വെള്ളം കോരാന്‍ ഒരു പെണ്‍കുട്ടി വരികയും, അവളോട് ‘എനിക്കു കുടിക്കാന്‍ നിന്‍റെ കുടത്തില്‍നിന്ന് അല്പം വെള്ളം തന്നാലും’ എന്നു ഞാന്‍ ചോദിക്കുകയും ചെയ്യുമ്പോള്‍
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോടു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ,
Malayalam 1992 MBSI
ഇതാ, ഞാന്‍ കിണറ്റിന്നരികെ നിലക്കുന്നു; വെള്ളം കോരുവാന്‍ ഒരു കന്യക വരികയും ഞാന്‍ അവളോടുനിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന്‍ തരിക എന്നു പറയുമ്പോള്‍, അവള്‍ എന്നോടുകുടിക്ക,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോട്: “നിന്റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്കു കുടിക്കുവാൻ തരിക” എന്നു പറയുമ്പോൾ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതാ, ഞാന്‍ കിണറ്റിനരികെ നില്ക്കുന്നു; വെള്ളം കോരുവാന്‍ ഒരു കന്യക വരികയും ഞാന്‍ അവളോട്: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന്‍ തരിക എന്നു പറയുമ്പോള്‍,
Malayalam Bible POC-ML 2013
ഇതാ, ഞാന്‍ ഈ കിണറ്റിന്‍കരെ നില്‍ക്കും. വെള്ളം കോരാന്‍ വരുന്ന പെണ്‍കുട്ടിയോട്, ദയവായി നിന്‍െറ കുടത്തില്‍നിന്ന് എനിക്കല്‍പം വെള്ളം കുടിക്കാന്‍ തരിക എന്നു ഞാന്‍ പറയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതാ, ഞാൻ ഈ നീരുറവയ്ക്കരികെ നിൽക്കുന്നു; ഒരു കന്യക വെള്ളം കോരാൻ വരികയും ഞാൻ അവളോട്, “നിന്റെ കുടത്തിൽനിന്ന് എനിക്കു കുറച്ചുവെള്ളം തരണം” എന്നു പറയുകയും ചെയ്യുമ്പോൾ,