Genesis 24:44 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘അങ്ങേക്കു മാത്രമല്ല, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാം’ എന്ന് അവള്‍ മറുപടി പറയുകയും ചെയ്യുന്നെങ്കില്‍ എന്‍റെ യജമാനന്‍റെ പുത്രനുവേണ്ടി സര്‍വേശ്വരന്‍ നിശ്ചയിച്ചിരിക്കുന്ന ഭാര്യ അവളായിരിക്കട്ടെ.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ എന്നോടു: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താൽ അവൾ തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ.
Malayalam 1992 MBSI
ഞാന്‍ നിന്റെ ഒട്ടകങ്ങള്‍ക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താല്‍ അവള്‍ തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ എന്നോട്: “കുടിച്ചാലും, ഞാൻ അങ്ങയുടെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാം” എന്നു പറയുകയും ചെയ്താൽ അവൾ തന്നെ യഹോവ എന്റെ യജമാനന്റെ മകനു നിയമിച്ച മണവാട്ടിയായിരിക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ എന്നോട്: കുടിക്ക, ഞാന്‍ നിന്‍റെ ഒട്ടകങ്ങള്‍ക്കും കോരിക്കൊടുക്കാമെന്നു പറകയും ചെയ്താൽ അവള്‍തന്നെ യഹോവ എന്‍റെ യജമാനന്‍റെ മകനു നിയമിച്ച സ്ത്രീയായിരിക്കട്ടെ.
Malayalam Bible POC-ML 2013
അപ്പോള്‍, കുടിച്ചാലും, അങ്ങയുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാമല്ലോ എന്നുപറയുന്ന പെണ്‍കുട്ടിയാവട്ടെ എന്‍െറ യജമാനന്‍െറ മകന്‌ അവിടുന്നു കണ്ടുവച്ചിരിക്കുന്നവള്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ എന്നോട്, “കുടിച്ചുകൊള്ളൂ, ഞാൻ നിന്റെ ഒട്ടകങ്ങൾക്കുംകൂടി വെള്ളം കോരാം” എന്നു പറയുന്നെങ്കിൽ എന്റെ യജമാനന്റെ മകനുവേണ്ടി യഹോവ തെരഞ്ഞെടുത്തിട്ടുള്ളവൾ അവൾതന്നെ ആയിരിക്കണേ.’