Genesis 24:45 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ പ്രാര്‍ഥന തീരുന്നതിനു മുമ്പുതന്നെ റിബേക്കാ ചുമലില്‍ കുടവുമായി വരുന്നതു ഞാന്‍ കണ്ടു; അവള്‍ നീരുറവയില്‍നിന്നു വെള്ളം കൊണ്ടുവന്നപ്പോള്‍ ‘എനിക്കു കുടിക്കാന്‍ അല്പം വെള്ളം തരുമോ’ എന്നു ചോദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോടു: എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ ഇങ്ങനെ ഹൃദയത്തില്‍ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളില്‍ പാത്രവുമായി വന്നു കിണറ്റില്‍ ഇറങ്ങി വെള്ളം കോരി; ഞാന്‍ അവളോടുഎനിക്കു കുടിപ്പാന്‍ തരേണം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുംമുമ്പ് ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോട്: ‘എനിക്കു കുടിക്കുവാൻ വെള്ളം തരേണം’ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞുതീരുംമുമ്പേ ഇതാ,റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാന്‍ അവളോട്: എനിക്കു കുടിപ്പാന്‍ തരേണം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എന്‍െറ ഉള്ളില്‍ ഞാനിതു പറഞ്ഞുതീരുംമുമ്പ്‌ തോളില്‍ കുടവുമായിവെള്ളം കോരാന്‍ റബേക്കാ വന്നു. അവള്‍ ഇറങ്ങിച്ചെന്ന്‌ വെള്ളംകോരി. ഞാന്‍ അവളോട്‌ എനിക്കല്‍പം കുടിക്കാന്‍ തരുക എന്നുപറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ എന്റെ ഹൃദയത്തിൽ ഇങ്ങനെ പ്രാർഥിച്ചുതീരുന്നതിനുമുമ്പ് റിബേക്ക തോളിൽ കുടവുമായി വന്നു. അവൾ നീരുറവയിലേക്ക് ഇറങ്ങിച്ചെന്ന് വെള്ളം കോരി; ‘എനിക്കൽപ്പം കുടിക്കാൻ തരൂ’ എന്നു ഞാൻ അവളോടു പറഞ്ഞു.