Genesis 24:48 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ തലകുനിച്ചു സര്‍വേശ്വരനെ നമിച്ചു. എന്‍റെ യജമാനന്‍റെ മകനു ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നു തന്നെ ഭാര്യയെ കണ്ടുപിടിക്കാന്‍ ഇടവരുത്തിയ എന്‍റെ യജമാനന്‍റെ ദൈവമായ സര്‍വേശ്വരനെ സ്തുതിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
Malayalam 1992 MBSI
ഞാന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാന്‍ എന്നെ നേര്‍വ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനന്‍ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകനുവേണ്ടി എടുക്കുവാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായ എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്‍റെ യജമാനന്‍റെ സഹോദരന്‍റെ മകളെ അവന്‍റെ മകനായിട്ട് എടുപ്പാന്‍ എന്നെ നേര്‍വഴിക്കു കൊണ്ടുവന്നവനായി എന്‍റെ യജമാനന്‍ അബ്രാഹാമിന്‍റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
Malayalam Bible POC-ML 2013
അതിനുശേഷം എന്‍െറ യജമാനനായ അബ്രാഹത്തിന്‍െറ ദൈവമായ കര്‍ത്താവിനെ ഞാന്‍ താണുവണങ്ങി ആരാധിച്ചു. എന്‍െറ യജമാനന്‍െറ മകന്‌ അവന്‍െറ സഹോദരന്‍െറ മകളെ വധുവായി തിരഞ്ഞെടുക്കുവാന്‍ എന്നെ നേര്‍വഴിക്കു നയി ച്ചഅവിടുത്തെ ഞാന്‍ സ്‌തുതിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ ഞാൻ കുനിഞ്ഞ് യഹോവയെ നമസ്കരിച്ചു; എന്റെ യജമാനന്റെ മകന് യജമാനന്റെ സഹോദരന്റെ പുത്രിയെ ഭാര്യയായി ലഭിക്കാൻ തക്കവണ്ണം എന്നെ നേർവഴിക്കു നടത്തിയ എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവയെ ഞാൻ സ്തുതിച്ചു.