Genesis 24:54 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാളും കൂടെയുള്ളവരും ഭക്ഷണം കഴിച്ചശേഷം അവിടെ രാപാര്‍ത്തു. രാവിലെ എഴുന്നേറ്റ് അയാള്‍ പറഞ്ഞു: “എന്നെ യജമാനന്‍റെ അടുക്കലേക്കു പോകാന്‍ അനുവദിച്ചാലും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.
Malayalam 1992 MBSI
അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാര്‍ത്തു. രാവിലെ അവര്‍ എഴുന്നേറ്റശേഷം അവന്‍ എന്റെ യജമാനന്റെ അടുക്കല്‍ എന്നെ അയക്കേണമെന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: “എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനംചെയ്തു രാപാര്‍ത്തു. രാവിലെ അവര്‍ എഴുന്നേറ്റശേഷം അവന്‍: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയയ്ക്കേണമെന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവനും കൂടെയുണ്ടായിരുന്നവരും ഭക്‌ഷിക്കുകയും പാനം ചെയ്യുകയും ആ രാത്രി അവിടെ ചെലവഴിക്കുകയും ചെയ്‌തു. പുലര്‍ച്ചയ്‌ക്ക് എഴുന്നേറ്റ് അവന്‍ പറഞ്ഞു: എന്നെയജമാനന്‍െറ അടുത്തേക്കു തിരിച്ചയയ്‌ക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം അദ്ദേഹവും കൂടെയുള്ളവരും ഭക്ഷിക്കുകയും പാനംചെയ്യുകയും ആ രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. അവർ രാവിലെ എഴുന്നേറ്റു. “എന്നെ എന്റെ യജമാനന്റെ അടുത്തേക്കു യാത്രയയച്ചാലും” എന്ന് അദ്ദേഹം പറഞ്ഞു.