Genesis 24:67 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്ഹാക്ക് അവളെ തന്‍റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അയാള്‍ അവളെ തന്‍റെ ഭാര്യയായി സ്വീകരിച്ചു; അയാള്‍ അവളെ സ്നേഹിച്ചു. അമ്മ മരിച്ച ദുഃഖത്തിന് അങ്ങനെ ഇസ്ഹാക്കിന് ആശ്വാസം ലഭിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാര്യയായിത്തീർന്നു; അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.
Malayalam 1992 MBSI
യിസ്ഹാക്‍ അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തില്‍ കൊണ്ടു പോയി. അവന്‍ റിബെക്കയെ പരിഗ്രഹിച്ചു അവള്‍ അവന്നു ഭാര്യയായിത്തീര്‍ന്നു; അവന്നു അവളില്‍ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടുപോയി. അവൻ റിബെക്കയെ സ്വീകരിച്ചു അവൾ അവന് ഭാര്യയായിത്തീർന്നു; അവൻ അവളെ സ്നേഹിച്ചു. ഇങ്ങനെ യിസ്ഹാക്കിനു തന്റെ അമ്മയുടെ മരണദുഃഖത്തിന് ആശ്വാസം ലഭിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്ഹാക് അവളെ തന്‍റെ അമ്മയായ സാറായുടെ കൂടാരത്തിൽ കൊണ്ടുപോയി. അവന്‍ റിബെക്കായെ പരിഗ്രഹിച്ചു; അവള്‍ അവനു ഭാര്യയായിത്തീര്‍ന്നു; അവന് അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിനു തന്‍റെ അമ്മയുടെ മരണദുഃഖം തീര്‍ന്നു.
Malayalam Bible POC-ML 2013
ഇസഹാക്ക്‌ അവളെ തന്‍െറ അമ്മസാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. അവന്‍ അവളെ സ്‌നേഹിച്ചു. അങ്ങനെ അമ്മയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന അവന്‌ ആശ്വാസം ലഭിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൂട്ടിക്കൊണ്ടുപോയി; അവൻ റിബേക്കയെ വിവാഹംചെയ്തു. റിബേക്ക യിസ്ഹാക്കിന്റെ ഭാര്യയായിത്തീർന്നു; അയാൾ അവളെ സ്നേഹിച്ചു; അങ്ങനെ അമ്മയുടെ മരണശേഷം യിസ്ഹാക്കിനു സാന്ത്വനം ലഭിച്ചു.