Genesis 25:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുട്ടികള്‍ വളര്‍ന്നു; ഏശാവ് സമര്‍ഥനായ വേട്ടക്കാരനായി; വെളിമ്പ്രദേശങ്ങളില്‍ താമസിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ ശാന്തശീലനായിരുന്നു യാക്കോബ്; കൂടാരത്തില്‍ കഴിയാനാണ് അവന്‍ ആഗ്രഹിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
Malayalam 1992 MBSI
ഏശാവിന്റെ വേട്ടയിറച്ചിയില്‍ രുചിപിടിച്ചരുന്നതുകൊണ്ടു യിസ്ഹാക്ക്‍ അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും കാനന സഞ്ചാരിയും യാക്കോബ് ശാന്തശീലനും കൂടാരവാസിയും ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുട്ടികള്‍ വളര്‍ന്നു; ഏശാവ് വേട്ടയിൽ സമര്‍ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
Malayalam Bible POC-ML 2013
കുട്ടികള്‍ വളര്‍ന്നുവന്നു. ഏസാവ്‌ നായാട്ടില്‍ സമര്‍ഥനും കൃഷിക്കാരനുമായി. യാക്കോബ്‌ ശാന്തനായിരുന്നു. അവന്‍ കൂടാരങ്ങളില്‍ പാര്‍ത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാലന്മാർ വളർന്നു; ഏശാവ് വെളിമ്പ്രദേശങ്ങളിൽ ജീവിക്കുന്നവനും സമർഥനായൊരു നായാട്ടുകാരനും ആയിത്തീർന്നു. യാക്കോബാകട്ടെ, കൂടാരങ്ങളിൽ പാർക്കുന്നവനും ശാന്തനും ആയിരുന്നു.