Genesis 26:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്ഹാക്ക് അവിടെനിന്നു മാറി വേറൊരു കിണര്‍ കുഴിപ്പിച്ചു. അതിനെക്കുറിച്ചു തര്‍ക്കമൊന്നുമുണ്ടായില്ല. “സര്‍വേശ്വരന്‍ നമുക്ക് ഇടം നല്‌കിയിരിക്കുന്നു; ഇവിടെ നാം അഭിവൃദ്ധി പ്രാപിക്കും” എന്നു പറഞ്ഞ് ആ കിണറിന് രെഹോബോത്ത് എന്നു പേരിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചു അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു അവൻ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു.
Malayalam 1992 MBSI
അവന്‍ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചു അവര്‍ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോള്‍ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വര്‍ദ്ധിക്കുമെന്നു പറഞ്ഞു അവന്‍ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവർ വഴക്കിട്ടില്ല. “യഹോവ ഇപ്പോൾ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കും” എന്നു പറഞ്ഞു അവൻ അതിനു രെഹോബോത്ത് എന്നു പേരിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവര്‍ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോള്‍ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വര്‍ധിക്കുമെന്നു പറഞ്ഞ് അവന്‍ അതിനു രെഹോബോത്ത് എന്നു പേരിട്ടു.
Malayalam Bible POC-ML 2013
അവിടെനിന്നുമാറി അകലെ അവര്‍ വേറൊരു കിണര്‍ കുഴിച്ചു. അതിന്‍െറ പേരില്‍ വഴക്കുണ്ടായില്ല. അവന്‍ അതിനു റഹോബോത്ത്‌ എന്നു പേരിട്ടു. കാരണം, അവന്‍ പറഞ്ഞു: കര്‍ത്താവ്‌ ഞങ്ങള്‍ക്ക്‌ ഇടം തന്നിരിക്കുന്നു. ഭൂമിയില്‍ ഞങ്ങള്‍ സമൃദ്‌ധിയുളളവരാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം അവിടെനിന്നും നീങ്ങി മറ്റൊരു കിണർ കുഴിപ്പിച്ചു; അതിന്റെപേരിൽ ആരും ശണ്ഠയുണ്ടാക്കിയില്ല. “യഹോവ ഇപ്പോൾ നമുക്ക് ആവശ്യമുള്ള സ്ഥലം തന്നിരിക്കുന്നു, നമ്മൾ ദേശത്ത് അഭിവൃദ്ധിപ്പെടും” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ആ കിണറിന് രെഹോബോത്ത് എന്നു പേരിട്ടു.