Genesis 27:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്ഹാക്ക് വൃദ്ധനായി, കാഴ്ചമങ്ങി. ഒരു ദിവസം മൂത്തമകനായ ഏശാവിനെ, “എന്‍റെ മകനേ” എന്നു വിളിച്ചു. “ഇതാ ഞാന്‍ ഇവിടെയുണ്ട്;” ഏശാവ് വിളി കേട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണു കാണ്മാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു അവനോടു: മകനേ, എന്നു പറഞ്ഞു. അവൻ അവനോടു: ഞാൻ ഇതാ എന്നു പറഞ്ഞു.
Malayalam 1992 MBSI
യിസ്ഹാക്‍ വൃദ്ധനായി അവന്റെ കണ്ണു കാണ്മാന്‍ വഹിയാതവണ്ണം മങ്ങിയപ്പോള്‍ അവന്‍ ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു അവനോടുമകനേ എന്നു പറഞ്ഞു. അവന്‍ അവനോടുഞാന്‍ ഇതാ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണ് കാണുവാൻ കഴിയാതവണ്ണം മങ്ങിയപ്പോൾ അവൻ മൂത്ത മകനായ ഏശാവിനെ വിളിച്ച് വരുത്തി അവനോട്: “മകനേ,” എന്നു പറഞ്ഞു. അവൻ അവനോട്: “ഞാൻ ഇതാ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്ഹാക് വൃദ്ധനായി അവന്‍റെ കണ്ണു കാണ്‍മാന്‍ വഹിയാതവണ്ണം മങ്ങിയപ്പോള്‍ അവന്‍ ഒരു ദിവസം മൂത്തമകനായ ഏശാവിനെ വിളിച്ച് അവനോട്: മകനേ എന്നു പറഞ്ഞു. അവന്‍ അവനോട്: ഞാന്‍ ഇതാ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഇസഹാക്കിനു പ്രായമായി. കണ്ണിനു കാഴ്‌ച കുറഞ്ഞു. അവന്‍ മൂത്തമകന്‍ ഏസാവിനെ വിളിച്ചു: എന്‍െറ മകനേ! ഇതാ ഞാന്‍, അവന്‍ വിളി കേട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിസ്ഹാക്ക് വൃദ്ധനായി; അദ്ദേഹത്തിന്റെ കണ്ണുകൾ മങ്ങി: കാഴ്ച തീരെ ഇല്ലാതായി. അദ്ദേഹം മൂത്തമകനായ ഏശാവിനെ “എന്റെ മോനേ,” എന്നു വിളിച്ചു. “ഞാൻ ഇതാ” എന്ന് അവൻ ഉത്തരം പറഞ്ഞു.