Genesis 27:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരുവേള പിതാവ് എന്നെ തൊട്ടുനോക്കിയാലോ? അപ്പോള്‍ ഞാന്‍ ചതിയനാണെന്നു വരും. അങ്ങനെ അനുഗ്രഹത്തിനു പകരം ശാപമായിരിക്കും എനിക്കു ലഭിക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു.
Malayalam 1992 MBSI
പക്ഷേ അപ്പന്‍ എന്നെ തപ്പിനോക്കും; ഞാന്‍ ഉപായി എന്നു അവന്നു തോന്നീട്ടു ഞാന്‍ എന്റെ മേല്‍ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ചതിയൻ എന്ന് അപ്പന് തോന്നിയിട്ട് ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നെ വരുത്തും” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പക്ഷേ അപ്പന്‍ എന്നെ തപ്പിനോക്കും; ഞാന്‍ ഉപായി എന്ന് അവന് തോന്നിയിട്ട് ഞാന്‍ എന്‍റെമേൽ അനുഗ്രഹമല്ല ശാപംതന്നെ വരുത്തും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
പിതാവ് എന്നെ തൊട്ടുനോക്കുകയും ഞാന്‍ കബളിപ്പിക്കുകയാണെന്നു മനസ്‌സിലാക്കുകയും ചെയ്‌താല്‍ അനുഗ്രഹത്തിനു പകരം ശാപമായിരിക്കില്ലേ എനിക്കു ലഭിക്കുക?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പൻ എന്നെ തൊട്ടുനോക്കിയാൽ എന്തുചെയ്യും? ഞാൻ അദ്ദേഹത്തെ കബളിപ്പിക്കുകയാണെന്നു വരും. അതെനിക്ക് അനുഗ്രഹത്തിനുപകരം ശാപത്തിനു കാരണമാകും” എന്നു പറഞ്ഞു.